1 GBP = 103.84
breaking news

മേയർക്കെതിരെ ആർ.എസ്​.എസ്​ നടത്തിയത്​ ബോധപൂർവമായ ആക്രമണം​ ​-മുഖ്യമന്ത്രി

മേയർക്കെതിരെ ആർ.എസ്​.എസ്​ നടത്തിയത്​ ബോധപൂർവമായ ആക്രമണം​ ​-മുഖ്യമന്ത്രി

തിരുവന്തപുരം: കോർപ്പറേഷൻ മേയർ പി.കെ പ്രശാന്തിനെതിരെ നടന്നത്​ ബോധപൂർവമായ ആക്രമണമായിരുന്നുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്കേറ്റ്​ ചികിൽസയിൽ കഴിയുന്ന പി.കെ. പ്രശാന്തിനെ മെഡിക്കൽ കോളജിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്​.എസി​​​​െൻറ നേതൃത്വത്തിൽ ബി.ജെ.പി കൗൺസിലർമാരാണ്​ ആക്രമണം നടത്തിയത്​. എന്ത്​​് പ്രകോപനമുണ്ടായിട്ടാണ്​ ഇത്തരമൊരു ആക്രമണം ബി.ജെ.പി നടത്തിയതെന്ന്​ പിണറായി ചോദിച്ചു​. മേയർക്കെതിരായ നടന്ന ആക്രമണത്തിൽ ശക്​തമായ നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

മേയറുടെ അവസ്ഥ അതീവ ഗുരുതരമാണ്​. അദ്ദേഹത്തി​​​​െൻറ കാലിന്​ സാരമായ പരിക്കുണ്ട്​. കഴുത്തി​​​​െൻറ പിൻഭാഗത്തേറ്റ ആക്രമണം അൽപം കൂടി കടന്നിരുന്നുവെങ്കിൽ അത്​ അദ്ദേഹത്തിനെർ ശ​​​രീരത്തെ തന്നെ നിശ്​ചലമാക്കുമായിരുന്നു. കേവലം ബഹളത്തിനിടയിലുള്ള ഉന്തിലും തള്ളിലുമല്ല മേയർക്ക്​ പരിക്ക്​ പറ്റിയത്​. എന്നാൽ, ചില മാധ്യമങ്ങൾ സംഭവത്തെ ലഘൂകരിച്ച്​ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ഇൗയൊരു പ്രവണത ഒഴിവാക്കണമെന്നും പിണറായി പറഞ്ഞു.

നഗരത്തിൽ ഹൈമാസ്​റ്റ്​ ലൈറ്റുകൾ സ്​ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അംഗീകരിക്കാത്തതിൽ പ്രകോപിതരായാണ്​ ബി.ജെ.പി പ്രവർത്തകർ മേയറെ ആക്രമിച്ചത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more