1 GBP = 104.37
breaking news

പണം കൊടുത്താൽ എൻ എച്ച് എസിലെ ക്യു ഒഴിവാക്കി ശസ്ത്രക്രിയകൾ നടത്താം; ദുരിതത്തിലാകുന്നത് സാധാരണക്കാരായ രോഗികൾ

പണം കൊടുത്താൽ എൻ എച്ച് എസിലെ ക്യു ഒഴിവാക്കി ശസ്ത്രക്രിയകൾ നടത്താം; ദുരിതത്തിലാകുന്നത് സാധാരണക്കാരായ രോഗികൾ

ലണ്ടൻ: എൻ എച്ച് എസ് ചികിത്സകൾക്ക് നേരിടുന്ന കാലതാമസം ചർച്ച ചെയ്യപ്പെടുമ്പോഴും എൻ എച്ച് എസ് മേധാവികളുടെ പണക്കൊതി മറ നീക്കി പുറത്ത് വരുകയാണ്. ഡെയിലി മെയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്. എൻ എച്ച് എസിൽ രോഗികൾക്ക് ശസ്ത്രക്രിയയ്ക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. കാൽമുട്ടുകൾ, ഇടുപ്പ്, കാറ്ററാക് സർജറികൾ തുടങ്ങിയ കൊണ്ട് ദുരിതമനുഭവിക്കുന്ന രോഗികൾക്കാണ് പലപ്പോഴും മാസങ്ങളോ വർഷങ്ങളോ ശാസ്ത്രക്രിയകൾക്കായി കാത്തിരിക്കേണ്ടി വരിക.

എന്നാൽ പുറത്ത് വന്ന വിവരങ്ങളനുസരിച്ച് പണമുള്ളവന് വളരെ കൃത്യമായും സമയബന്ധിതമായും എൻ എച്ച് എസിൽ കാര്യങ്ങൾ നടപ്പാക്കാൻ കഴിയുമെന്നാണ്. പതിനയ്യായിരം പൗണ്ട് വരെ മുടക്കിയാൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എത്രയും പെട്ടന്ന് നടത്തിയെടുക്കാൻ കഴിയും. ഇതുപോലെ തന്നെയാണ് മറ്റ് ശസ്ത്രക്രിയകളും. എൻ എച്ച് എസ് മേധാവികളുടെ കൂടി അറിവോടെയാണ് ഇത്തരം പ്രവർത്തികൾ നടക്കുന്നത്. ഏകദേശം മൂന്നിൽ രണ്ട് ആശുപത്രികളിലും ഇത്തരത്തിൽ പൈസ വാങ്ങി ശസ്ത്രക്രിയകൾ നടത്തുന്നുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

നോർത്ത് ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ ഇടുപ്പ് ശസ്ത്രക്രിയക്ക് £13,000 നും £15,000 നും ഇടക്കാണ് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഈടാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സാധാരണ എൻ എച്ച് എസിന് ഈ ശസ്ത്രക്രിയക്ക് ചിലവാകുന്ന £7,500 പൗണ്ടിന്റെ ഇരട്ടിയാണ് ചാർജ്ജ് ആയി ഈടാക്കുന്നത്. ഡെർബി ടീച്ചിങ് ഹോസ്പിറ്റലിൽ കാറ്ററാക് ശസ്ത്രക്രിയക്ക് £5125 ഈടാക്കിയതായും കണ്ടെത്തി. എൻ എച്ച് എസിന് ചിലവാക്കുന്നത് എണ്ണൂറ് പൗണ്ട് മാത്രം. ഈ ശസ്ത്രക്രിയക്കായി സാധാരണക്കാരായ രോഗികൾ കാത്തിരിക്കേണ്ടത് ഏകദേശം ഒരു വർഷത്തോളമാണ്. പൈസ വാങ്ങി സമ്പന്നരായ ആളുകൾക്ക് ഇത്തരത്തിൽ ചികിത്സകൾ എത്രയും പെട്ടന്ന് നടപ്പാക്കുമ്പോൾ അവശ്യം ചികിത്സ വേണ്ട രോഗികളുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണെന്ന് ക്യാംപയിനർമാർ പറയുന്നു. ജനങ്ങളിൽ നിന്ന് ഇതിനെതിരെ പ്രതിഷേധം ഉണ്ടാകണമെന്നും ഇവർ അഭ്യർത്ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more