1 GBP = 104.27
breaking news

മലയാളി കഴിക്കുന്നത് ഫോർമാലിൻ കലർന്ന മത്സ്യം തന്നെ; ചെക്ക് പോസ്റ്റുകളിൽ പരിശോധന പേരിന് മാത്രം

മലയാളി കഴിക്കുന്നത് ഫോർമാലിൻ കലർന്ന മത്സ്യം തന്നെ; ചെക്ക് പോസ്റ്റുകളിൽ പരിശോധന പേരിന് മാത്രം

കോഴിക്കോട്: ചെക്പോസ്റ്റുകളില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ക്കായുളള പരിശോധനകള്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ട് ഒരു മാസത്തോളമാകുന്നു.

പിന്നീട് വാളയാര്‍ ചെക് പോസ്റ്റിലുള്‍പ്പെടെ പരിശോധനകള്‍ നടത്തിയെങ്കിലും അത് ഫലപ്രദമാകുന്നില്ലെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. ഓപ്പറേഷന്‍ സാഗര്‍ റാണിയെന്ന പേരിലുള്ള പരിശോധനകളാണ് ഫലം കാണാതെ പോകുന്നത്.

തമിഴ്‌നാട് നാഗപട്ടണത്ത് നിന്നുള്ള ഫോര്‍മാലിന്‍ കലര്‍ന്ന ആറ് ടണ്‍ മത്സ്യമാണ് അതിര്‍ത്തി കടന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയത്. പരിശോധനാ സംവിധാനങ്ങളെ മറികടന്ന് മത്സ്യവുമായുള്ള വാഹനം എങ്ങനെ അതിര്‍ത്തി കടന്നുവെന്ന് അധികൃതര്‍ക്കുമറിയില്ല. വഴിയരികില്‍ നിര്‍ത്തിയിട്ട വാഹനം പരിശോധിച്ചപ്പോള്‍ മാത്രമാണ് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടിക്കപ്പെട്ടത്.

നേരത്തെ ആന്ധ്രയിലെ ഹാച്ചറികളില്‍ നിന്നും കൊണ്ടു വന്ന ചെമ്മീനുകളിലാണ് ഫോര്‍മാലിന്‍ കണ്ടെത്തിയത്. വടകരയിലെത്തിയതാകട്ടെ അയലയുടെ
വര്‍ഗത്തില്‍പ്പെട്ട മത്സ്യമാണ്. വടകരയില്‍ പിടിച്ചെടുത്ത മത്സ്യത്തിനൊപ്പം ഉണ്ടായിരുന്ന ഐസിലും ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂരില്‍ വിൽപനക്കെത്തിച്ച മത്സ്യം അവിടെ എടുക്കാതെ വന്നതോടെ വടകരയിലെ ചെറുകിട വിൽപനക്കാര്‍ക്ക് കൈമാറാന്‍ എത്തിച്ചതാണെന്ന് ലോറി ജീവനക്കാര്‍
മൊഴി നല്‍കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more