1 GBP = 103.12

മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ

മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ

കൊച്ചി: കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കേരളത്തിൽ എത്തി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് കേരളത്തിലെത്തിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സഹായം കേരളത്തിന് നൽകും. വെള്ളിയാഴ്ച 80 കോടി കേരളത്തിന് നൽകിയതായും കിരൺ റിജിജു പറഞ്ഞു.

കിരണ്‍ റിജിജുവിനൊപ്പം കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം കെ.ആര്‍ ജയിന്‍, ചീഫ് സെക്രട്ടറി ടോംജോസ്, ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ ജിന്‍ഡാല്‍ എന്നിവരും ഉണ്ടാവും. മന്ത്രിമാരായ ജി.സുധാകരന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവരും സംഘത്തെ അനുഗമിക്കും.

കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററിൽ സംഘം ആലപ്പുഴയിലെത്തും. ഗസ്റ്റ്ഹൗസില്‍ നിന്നും ആദ്യം കോമളപുരത്തെ ക്യാമ്പാണ് സംഘം സന്ദര്‍ശിക്കുന്നത്. പിന്നീട് വിവിധയിടങ്ങളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ദിവസങ്ങളായി തുടരുന്ന മഴയില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടാണ് ഏറെ ദുരിതം വിതച്ചിരിക്കുന്നത്. കുട്ടനാട് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more