1 GBP = 103.82
breaking news

സാലിസ്ബറി നോർവിചോക്ക് ആക്രമണം: ഒരു സ്ത്രീയുൾപ്പെടെ നാലുപേരാണ് കൃത്യം നിർവ്വഹിച്ചതെന്ന് നിഗമനം

സാലിസ്ബറി നോർവിചോക്ക് ആക്രമണം: ഒരു സ്ത്രീയുൾപ്പെടെ നാലുപേരാണ് കൃത്യം നിർവ്വഹിച്ചതെന്ന് നിഗമനം

സാലിസ്ബറി: സാലിസ്ബറിയിൽ മുൻ റഷ്യൻ ചാരൻ സ്കരിപാലിനും മകൾ യൂലിയയ്ക്കുമെതിരെ നടന്നത് ആസൂത്രിത കൊലപാതകശ്രമമെന്ന് തെളിഞ്ഞതായി കൗണ്ടർ ടെററിസം പോലീസ്. കഴിഞ്ഞ മാർച്ച് നാലിന് നടന്ന ആക്രമണത്തിന് പിന്നിൽ റഷ്യയുടെ കരങ്ങൾ ഉള്ളതായി ബ്രിട്ടൻ നേരത്തെ ആരോപിച്ചിരുന്നു. അതിനെസംബന്ധിച്ച അന്വേഷണങ്ങൾ നടന്ന് വരവെയാണ് രണ്ടാഴ്ചകൾക്ക് മുൻപ് മറ്റ് രണ്ടുപേർക്ക് കൂടി സാലിസ്ബറിയിൽ വിഷബാധയേറ്റതായി സ്ഥിരീകരിച്ചത്. വിഷബാധയേറ്റ ഡൗൺ സ്റ്റർജെസ് എന്ന സ്ത്രീ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണമടഞ്ഞിരുന്നു. ഇവർക്കൊപ്പം വിഷബാധയേറ്റ ആൺ സുഹൃത്ത് ചാർളി അതീവ ഗുരുതരാവസ്ഥയിൽ സാലിസ്ബറി എൻ എച്ച് എസ് ആശുപത്രിയിൽ ചികിത്സയിലാണ്. സാലിസ്ബറി എലിസബത്ത് ഗാർഡനിൽ താഴെക്കിടന്ന് കിട്ടിയ നോർവിച്ചോക്ക് അടങ്ങിയ പെർഫ്യൂം ബോട്ടിലിൽ നിന്നാണ് ഇവർക്ക് വിഷബാധയേറ്റതെന്നാണ് സൂചന.

അതേസമയം അന്വേഷണം പുരോഗമിക്കവേ സാലിസ്ബറിയിലും പരിസരപ്രദേശങ്ങളിലും നിന്നുമായി ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഒരു യുവതിയുൾപ്പെടെ നാലുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കൗണ്ടർ ടെററിസം പോലീസിന്റെ നിഗമനം. കിട്ടിയ ദൃശ്യങ്ങളുപയോഗിച്ച് ഫേസ് റിക്കഗ്നിഷൻ വിദ്യ ഉപയോഗിച്ച് പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം സൂചന നൽകുന്നു. എന്നാൽ കൗണ്ടർ ടെററിസം പോലീസ് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കൃത്യം നടത്തിയ ഉടനെ സംഘം രാജ്യം വിട്ടതായാണ് സൂചന. എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളും സംഘം പരിശോധിച്ച് വരുന്നു.

എല്ലാ തെളിവുകളും റഷ്യയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. റഷ്യൻ ഇന്റലിജൻസ് ഏജൻസിയായ ജി ആർ യു ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് പിന്നിലെന്നും സൂചനയുണ്ട്. മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥാനായ സെർഗെയ് സക്രിപാല് എം ഐ 6 ചാരനായി പ്രവർത്തിച്ചിരുന്നു. ഇതിന്റെ പേരിൽ ഇയാൾക്ക് റഷ്യയിൽ ജയിൽ ശിക്ഷയും നൽകിയിരുന്നു.

സാലിസ്ബറി നോർവിച്ചോക്ക് ആക്രമണത്തിന് പിന്നിലെ കൊലയാളികളെ സി സി ടി വി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയതായി സൂചന: റഷ്യക്കാരായ ഒന്നിലധികം പ്രതികൾക്ക് പിന്നാലെ പോലീസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more