1 GBP = 103.14

ഫ്രഞ്ച് ടീമിന് ആരാധകരുടെ ആവേശ സ്വീകരണം, കാത്തിരിക്കുന്നത് പരമോന്നത ബഹുമതി

ഫ്രഞ്ച് ടീമിന് ആരാധകരുടെ ആവേശ സ്വീകരണം, കാത്തിരിക്കുന്നത് പരമോന്നത ബഹുമതി

ലോകം ജയിച്ച് ഫ്രഞ്ച് പട ഫ്രാന്‍സില്‍, ലോക ജേതാക്കളെ വരവേല്‍ക്കാന്‍ കാത്തിരുന്നത് പതിനായിരക്കണക്കിനാരാധകര്‍. ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് ടീമിന് രാജ്യം നല്‍കിയത് മനം നിറക്കുന്ന സ്വീകരണം. ലോകകപ്പില്‍ കൃത്യമായി 20 വര്‍ഷത്തിന് ശേഷം ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ച് രണ്ടാം ലോക കിരീടം നേടിയ ഫ്രഞ്ച് പടക്ക് ഫ്രാന്‍സില്‍ നല്‍കിയത് അവിസ്മരണീയ സ്വീകരണം.

ടീം അംഗങ്ങളേയും വഹിച്ച് എയര്‍ ഫ്രാന്‍സ് വിമാനം ഫ്രഞ്ച് സമയം വൈകുന്നേരം 4.45 ഓട് കൂടെ ഫ്രാന്‍സിലെ ഷാര്‍ലെ ദെ ഗോള്‍ വിമാനത്താവളത്തിലിറങ്ങി. ആദ്യം വിമാനത്താവളത്തില്‍ വിമാനത്തിന് മുകളിലേക്ക് വെള്ളമടിച്ച് വാട്ടര്‍ സല്യൂട്ടോടെ സ്വീകരിച്ചു. ചാംപ് എലീസിയില്‍ കപ്പുമായി വന്നിറങ്ങുമ്പോള്‍ താരങ്ങളെ കാത്തിരുന്നത് പതിനായിരക്കണക്കിന് ആരാധകര്‍. തങ്ങളുടെ വീരന്മാരെ ആര്‍പ്പ് വിളിച്ചും കയ്യടിച്ചും സ്വീകരിക്കാന്‍ ഒത്ത് കൂടിയവര്‍.

തുറന്ന ബസില്‍ പാരീസാ നഗരത്തെ ജനസാഗരത്തിനിടയിലൂടെ കപ്പുമായി അവര്‍ വലയം വെച്ചു. ശേഷം തുറന്ന ബസില്‍ തന്നെ ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസി കൊട്ടാരത്തിലേക്ക്. അവിടെ താരങ്ങള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട മറ്റ് അതിഥികള്‍ക്കുമായി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ലോകകപ്പ് ജേതാക്കളായ ഫ്രഞ്ച് താരങ്ങള്‍ക്ക് ഫ്രാന്‍സ് അവരുടെ പരമോന്നത ബഹുമതിയായ ലീജിയന്‍ ഓഫ് ഹോണര്‍ നല്‍കി ആദരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more