1 GBP = 103.12

എസ്.ഡി.പി.ഐ നേതാക്കളെയും പ്രവർത്തകരെയും വിട്ടയച്ചു

എസ്.ഡി.പി.ഐ നേതാക്കളെയും പ്രവർത്തകരെയും വിട്ടയച്ചു

കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് ഉൾപ്പടെയുള്ളവരെ പൊലീസ് വിട്ടയച്ചു. ഇന്ന് ഉച്ചയോടെയാണ് എറണാകുളം പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തിയശേഷം മടങ്ങുകയായിരുന്ന എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മജീദ് ഫൈസ് ഉൾപ്പടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. റോഡിൽവെച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

അഭിമന്യു വധം: എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ആറുപേർ കസ്റ്റഡിയിൽ

അഭിമന്യുവിന്റെ വധക്കേസിൽ വിശദീകരണം നൽകാനാണ് എസ്.ഡി.പി.ഐ വാർത്താസമ്മേളനം നടത്തിയത്. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസിയെ കൂടാതെ വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവർക്കു പുറമെ ഇവർ വന്ന വാഹനങ്ങളുടെ ഡ്രൈവർമാരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more