1 GBP = 103.38

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. ഫിന്‍ലാന്റ് തലസ്ഥാനമായ ഹെല്‍സിങ്കിലാണ് കൂടിക്കാഴ്ച. വിള്ളല്‍ വീണ റഷ്യ യുഎസ് ബന്ധത്തിന് പുതുജീവന്‍ നല്‍കുന്നതാകും ഉച്ചകോടിയെന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് ഹെല്‍സെങ്കില്‍ നടക്കാന്‍ പോകുന്നത്. നേരത്തെ പല സമ്മേളനങ്ങളും കൂടിക്കാഴ്ചക്ക് വേദിയായെങ്കിലും ട്രംപ് -പുടിന്‍ ഔദ്യോഗിക ഉച്ചകോടി നടക്കുന്നത് ഇത് ആദ്യം. ഏകദേശം അരമണിക്കൂര്‍ നീണ്ടുനില്‍ക്കും ചര്‍ച്ച. അതിനുശേഷം ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഉഭയക്ഷി ബന്ധം മെച്ചപ്പെടുത്തകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ അത് എത്രത്തോളം സാധ്യമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച കേസില്‍ 22 റഷ്യന്‍ പൌരന്മാര്‍ക്കെതിരെ കുറ്റം ചുമത്തിയതിന് പിന്നാലെയുള്ള കൂടിക്കാഴ്ച, യുക്രെയിനിലെ റഷ്യന്‍ ഇടപെടല്‍, സിറിയയില്‍ ബാഷര്‍ അല്‍ അസദിന് റഷ്യ നല്‍കുന്ന പിന്തുണ, ഇറാന്റെ വിഷയത്തില്‍ ഇരു രാജ്യങ്ങളുടെയും അഭിപ്രായ വ്യത്യാസം തുടങ്ങിയവ ഇരു രാജ്യങ്ങളെയും വിരുദ്ധ ചേരിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉച്ചകോടി, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്തിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.

അതേസമയം ട്രംപിന്റെ മുന്‍ ഉച്ചകോടികളെ പോലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം വ്യക്തിപരമായ സൌഹൃദം ഊട്ടിയുറപ്പിക്കുന്നതിനായിരിക്കും ഉപയോഗിക്കുക. എന്തായാലും ഇരു രാജ്യങ്ങളും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ചയെ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more