1 GBP = 104.13

കട്ടിപ്പാറയിൽ ഉരുൾപൊട്ടലിൽ ക്യാംപിൽ കഴിയുന്നത് 38 കുടുംബങ്ങൾ; വീട് നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങളെ വാടക വീടുകളിൽ മാറ്റിപ്പാർപ്പിച്ചു

കട്ടിപ്പാറയിൽ ഉരുൾപൊട്ടലിൽ ക്യാംപിൽ കഴിയുന്നത് 38 കുടുംബങ്ങൾ; വീട് നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങളെ വാടക വീടുകളിൽ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ മൂന്ന് കുടുംബങ്ങളെവാടകവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു. നിലവില്‍ 38 കുടുംബങ്ങളാണ് വീടുകളിലേക്ക് തിരിച്ച് പോകാന്‍ കഴിയാതെ ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ ചിലര്‍ വീടുകളിലേക്ക് തിരിച്ചുപോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ബാക്കി വരുന്നവരുടെ കണക്കെടുത്തതിന് ശേഷം ഇവരെക്കൂടി വ്യാഴാഴ്ച വൈകീട്ടോടെ മാറ്റിപാര്‍പ്പിക്കുമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് അറിയിച്ചു.

ഉരുള്‍പെട്ടലില്‍ ഭാഗീകമായി വീടുകള്‍ തകര്‍ന്ന മുഹമ്മദ് അലി, ഫാത്തിമ, നാസര്‍ എന്നിവരുടെ കുടുംബങ്ങളെയാണ് ബുധനാഴ്ച്ച വൈകീട്ടോടെ മാറ്റി പാര്‍പ്പിച്ചത്. നിലവില്‍ 38 കുടുംബങ്ങളാണ്വീടുകളിലേക്ക് തിരിച്ച് പോകാന്‍ കഴിയാതെ ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ ചിലര്‍ വീടുകളിലേക്ക് തിരിച്ചുപോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ബാക്കി വരുന്നവരുടെ കണക്കെടുത്തതിന് ശേഷം ഇവരെക്കൂടി വ്യാഴാഴ്ച മാറ്റിപാര്‍പ്പിക്കുമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു.

ബുധനാഴ്ച്ച തന്നെ മുഴുവന്‍ പേരെയും വാടക വീട്ടിലേക്ക് മാറ്റാനായിരുന്നു തീരുമാനം .എന്നാല്‍ ആവശ്യാനുസരണം വീടുകള്‍ ലഭ്യമാകാതെ വന്നതാണ് പ്രതിസന്ധി സൃഷ്ട്ടിച്ചത്. അപകടത്തില്‍ മരിച്ചവരില്‍ ചിലരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇതിനോടകം ബന്ധുവീടുകളിലേക്ക് മാറി. ബാക്കി വരുന്നവര്‍ക്ക് ഇന്ന് വൈകീട്ടോടെ വാടക വീട് ലഭ്യമാക്കും. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്‌ക്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.ഇതിനെ തുടര്‍ന്നാണ് എത്രയും വേഗം ക്യാമ്പില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ച് സ്‌ക്കൂള്‍ തുറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.

അതേസമയം കരിഞ്ചോല അപകടത്തില്‍ തകര്‍ന്ന റോഡിലെ ചെളിയും കല്ലും നീക്കി ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചു. റോഡ് പൂര്‍ണ്ണ തോതില്‍ ആക്കുന്നതിനുള്ള പ്രവൃത്തി ഇന്നും തുടരും. ഉരുള്‍പൊട്ടലില്‍ ഇളകി വന്നതും ഇനിയും ഇളകാന്‍ സാധ്യതയുള്ളതുമായ മുഴുവന്‍ പാറകളും പൊട്ടിച്ച് നീക്കണമെന്നാണ് ജിയോളജി വകുപ്പിന്റെ നിര്‍ദ്ദേശം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. ഉരുള്‍പൊട്ടലില്‍ ചെളി വന്നു നിറഞ്ഞ വീടുകളില്‍ നിന്ന് ചെളി മാറ്റുന്നതിനും തകര്‍ന്ന വീടുകളില്‍ നിന്ന് വീട്ടുപകരണങ്ങള്‍ വീണ്ടെടുക്കുന്നതിനുമുള്ള പ്രവൃത്തി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പുരോഗിമിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more