1 GBP = 104.05

അപ്പിച്ചായന്റെ പൊതു ദർശനം ഈ ശനിയാഴ്ച; യുകെയുടെ നാനാഭാഗങ്ങളിൽ നിന്നും അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിനാളുകൾ ഷെഫീൽഡിലെത്തും

അപ്പിച്ചായന്റെ പൊതു ദർശനം ഈ ശനിയാഴ്ച; യുകെയുടെ നാനാഭാഗങ്ങളിൽ നിന്നും അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിനാളുകൾ ഷെഫീൽഡിലെത്തും
യുകെ മലയാളികളെ വേദനയിലാക്കി കടന്നുപോയ അപ്പിച്ചായന്റെ ഭൗതീക ശരീരം പൊതുദർശനത്തിനായി ഈ ശനിയാഴ്‌ചരാവിലെ 9.00മണിമുതൽ 11.30 വരെ ഷെഫീൽഡ് ലൈൻ ടോപ്പിലുള്ള സെന്റ് പാട്രിക്സ് കാത്തലിക് പള്ളിയിൽ കൊണ്ടുവരും. കൃത്യം ഒമ്പതുമണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനാ ശുശ്രുഷകൾ മാർത്തോമാ സഭയുടെ നോർത്ത്‌ അമേരിക്ക – യൂറോപ്പ്‌ ഭദ്രാസനം എപ്പിസ്കോപ്പ റൈറ്റ്‌ റവ. ഡോ. ഐസക്‌ മാർ ഫീലക്സീനോസ്‌ തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വെച്ച് നടത്തപ്പെടും. പ്രാർത്ഥനാ ശുശ്രുഷകൾക്ക് മാർത്തോമാ സഭയുടെ മാഞ്ചസ്റ്റർ ഇടവക വികാരി റവ. അജി ജോണും ലിവർപ്പൂൾ ഇടവക വികാരി റവ കെ എ ജേക്കബ്‌ എന്നീ വൈദീകരും സഹ കാർമ്മീകരാകും. പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾക്ക് കുടുംബാഗങ്ങളോടൊപ്പം മാർത്തോമാ സഭയുടെ മാഞ്ചസ്റ്റർ ഇടവക ഭാരവാഹികളും ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ഭാരവാഹികളും മേൽനോട്ടം വഹിക്കും.
കഴിഞ്ഞ ആറ് വർഷക്കാലമായി പ്രോസ്റ്റൈറ്റ് ക്യാൻസർ ബാധിതാനായ അപ്പിച്ചായൻ തന്റെ മനോബലം കൊണ്ട് മാത്രമാണ് സാധാരണക്കാരെ പോലെ നമ്മുടെ ഇടയിൽ ജീവിച്ചിരുന്നത്. എന്നാൽ ശാരീരിക ക്ഷീണത്താൽ കഴിഞ്ഞ രണ്ടാഴ്ചയായി ഷെഫീൽഡ് വെസ്റ്റേൺ പാർക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഏവർക്കും പ്രിയങ്കരനായിരുന്ന അപ്പിച്ചായൻ കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഈ ലോകത്തോട് വിടപറഞ്ഞത്.

കലാ സാംസ്കാരിക സാമൂഹീക കാര്യങ്ങളിലെന്നതുപോലെ ആത്മീക കാര്യങ്ങളിലും തല്പരനായിരുന്ന അപ്പിച്ചയാൻ കഴിഞ്ഞ ആറു വർഷക്കാലമായി മാഞ്ചസ്റ്റർ മാർതോമാ ഇടവകയുടെ വൈസ് പ്രസിഡന്റായിരുന്നു.
കൃത്യമായ നേതൃപാടവം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവർക്കും പ്രിയങ്കരനായിരുന്നു അപ്പിച്ചായൻ യുക്മയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു. തുടർച്ചയായി നാല് ദേഗീയ കമ്മിറ്റികളിലെ വിവിധ സ്ഥാനങ്ങളോടൊപ്പം വിവിധ സ്ഥാനങ്ങൾ യുക്മ സാംസ്കാരിക വേദിയുടെ ചെയർമാൻ സ്ഥാനവും അലങ്കരിച്ചിരുന്നു. ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അപ്പിച്ചായൻ.
കോഴഞ്ചേരി തെക്കേമല ശങ്കരമംഗലത്ത് വാരാമണ്ണിൽ വീട്ടിൽ അംഗമാണ് അപ്പിച്ചായൻ കോഴഞ്ചേരി സെന്റ്.തോമസ് മാർ തോമാ ഇടവകാംഗമാണ് . തെക്കേമല പാലാംകുഴിയിൽ കുടുംബാംഗമായ സൂസൻ ജോർജാണ് ഭാര്യ. മക്കൾ:- ഡോ.സുജിത്ത് എബ്രഹാം, സിബിൻ എബ്രഹാം. മരുമക്കൾ:- ഷെറിൻ, അനു.
പൊതുദർശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ;
St. Patrick’s Catholic Church
Barnsley Road
Sheffield
S5 0QF

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more