1 GBP = 103.70

ഗവാസ്‌കര്‍ ഹൈക്കോടതിയില്‍; എ.ഡി.ജി.പിയുടെ മകളുടേത് കള്ളപരാതി

ഗവാസ്‌കര്‍ ഹൈക്കോടതിയില്‍; എ.ഡി.ജി.പിയുടെ മകളുടേത് കള്ളപരാതി

തിരുവനന്തപുരം: എ.ഡി.ജി.പിയുടെ മകളുടെ പരാതിയില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചു. എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനത്തിനിരയായ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കള്ളക്കേസാണെന്നു ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഡ്യൂട്ടിക്കിടെ തന്നെ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചെന്ന കേസിനെ ദുര്‍ബലപ്പെടുത്താനാണ് തനിക്കെതിരെ വ്യാജ പരാതി നല്‍കിയതും പൊലീസ് കേസെടുത്തതും. ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും.

എ.ഡി.ജി.പിയുടെ മകളുടെ പരാതിയില്‍ അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മര്‍ദ്ദനമേറ്റ് ഗവാസ്‌കര്‍ ചികിത്സയിലായത് വാര്‍ത്തയായതിനു പിന്നാലെയാണ് എ.ഡി.ജി.പിയുടെ മകള്‍ പരാതിയുമായെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ തന്നെ അപഹസിക്കുന്നത് ചോദ്യം ചെയ്തതിനാണ് എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ചതെന്ന് ഗവാസ്‌കര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എ.ഡി.ജി.പിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗവാസ്‌കറുടെ കശേരുക്കള്‍ക്ക് പരുക്കേറ്റു. ഇക്കാര്യം മെഡിക്കല്‍ റിപ്പോര്‍ട്ടിലും സ്ഥിരീകരിച്ചിട്ടുണ്ട്.

കേസ് ഒതുക്കിത്തീര്‍പ്പാക്കാന്‍ ശ്രമിച്ച ബറ്റാലിയന്‍ എ.ഡി.ജി.പി. സുധേഷ് കുമാര്‍ അതു നടക്കില്ല എന്നു കണ്ടപ്പോള്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ ശ്രമിക്കുന്നതായി നേരത്തെ ഗവാസ്‌കര്‍ ആരോപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more