1 GBP = 103.68

ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് തെരേസാ മേയ്; 2033ഓടെ ക്യാൻസർ മരണങ്ങൾ തുടച്ച് നീക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് തെരേസാ മേയ്; 2033ഓടെ ക്യാൻസർ മരണങ്ങൾ തുടച്ച് നീക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ലണ്ടൻ: ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനുറച്ച് പ്രധാനമന്ത്രി തെരേസാ മേയ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി 2033ഓടെ ക്യാൻസർ മരണങ്ങൾ ഇല്ലാതാക്കാനാണ് ശ്രമമെന്ന് മെയ് പറഞ്ഞു. വിവിധ ക്യാൻസർ രോഗങ്ങൾ മൂലം ഓരോ വർഷവും 20,000 ത്തോളം രോഗികളാണ് ബ്രിട്ടനിൽ മരണമടയുന്നത്. ക്യാൻസർ യഥാസമയം കണ്ടുപിടിക്കാൻ കഴിയാതിരിക്കുന്നതും ശരിയായ ചികിത്സ നൽകാൻ സാധിക്കാത്തതുമാണ് ഇത്രയധികം മരണങ്ങൾ സംഭവിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം മെഡിക്കൽ റിക്കോർഡുകൾ, രോഗികളുടെ സ്വാഭാവം, ശീലങ്ങൾ, ജനിതക വിവരങ്ങൾ തുടങ്ങിയവയെല്ലാം കൃത്യമായ അവലോകനം നടത്തി രോഗികളുടെ രോഗ ലക്ഷണങ്ങൾ പ്രാഥമിക ഘട്ടത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ്. ഇത് ശരിയായ രോഗ നിർണ്ണയത്തിനും ചികിത്സക്കും സഹായകരമാകും. ഏകദേശം 50,000 ത്തോളം ആളുകൾക്ക് ഒരു വർഷം പ്രോസ്റ്റേറ്, ലങ്, ബോവൽ ക്യാൻസർ തുടങ്ങിയവ തുടക്കത്തിലേ കണ്ടുപിടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കും. മറ്റൊരു ലക്‌ഷ്യം, 2035 ആകുമ്പോഴേക്കും അടുത്ത അഞ്ചു വർഷത്തേക്ക് ജനങ്ങളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ജനങ്ങൾക്ക് തന്നെ കൃത്യമായ ഒരു ധാരണ വരുത്തുവാൻ കഴിയുമെന്നതാണ്.

പുതിയ മിഷൻ ആയിരക്കണക്കിന് ജീവൻ രക്ഷിക്കുക മാത്രമല്ല, രാജ്യത്തുടനീളം അതി വിദഗ്ധ തൊഴിലുകളും ഈ മേഖലയിൽ സൃഷ്ടിക്കപ്പെടുമെന്ന് മേയ് പറഞ്ഞു. ക്യാൻസർ റിസർച്ച് സി ഇ ഓ ഹർപാൽ കുമാറിന്റെ അഭിപ്രായ പ്രകാരം ഇത്തരമൊരു പദ്ധതി ഇത് ആദ്യമായിട്ടാണ്. അടുത്ത പതിനഞ്ച് വർഷത്തിനകം തന്നെ വൈകി രോഗ നിർണ്ണയം നടത്തുന്നത് പകുതിയായി കുറയുമെന്ന് അദ്ദേഹം പറഞ്ഞു. 2034 ഓടെ നാലിൽ മൂന്ന് ക്യാൻസർ രോഗികളും രോഗങ്ങളിൽ നിന്ന് മുക്തി നേടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more