1 GBP = 102.95
breaking news

ബലാൽസംഗ കേസ്: ആശാറാം ബാപ്പുവിന് ജീവപര്യന്തം

ബലാൽസംഗ കേസ്: ആശാറാം ബാപ്പുവിന് ജീവപര്യന്തം

ജോധ്​പൂർ: ദലിത്​ പെൺകുട്ടിയെ ബലാൽസംഗം ചെയ്​ത കേസിൽ വിവാദ ആൾദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം. ജോധ്​പൂർ വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റു രണ്ടു പ്രതികൾക്ക് 20 വർഷം തടവും കോടതി വിധിച്ചു.

രാവിലെ കേസിൽ ആസാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ആശാറാം ബാപ്പുവിനൊപ്പം പ്രതികളായ നാലു പേരിൽ രണ്ട്​ പേരെ കോടതി വെറുതെ വിടുകയും രണ്ടുപേരെ ശിക്ഷിക്കുകയും ചെയ്തു. അഞ്ച്​ വർഷത്തിന്​ ശേഷമാണ്​ ബാപ്പുവിനെ കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയത്.

2013 ആഗസ്​റ്റ്​ 15നാണ്​ ആശ്രമത്തിൽ ചികിൽസക്കെത്തി​യ പെൺകുട്ടിയെ ആശാറാം ബാപ്പു പീഡിപ്പിച്ചത്​. പിന്നീട്​ പെൺകുട്ടിയുടെ അച്​ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആശാറാം ബാപ്പുവിനെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. സു​പ്രീം​കോ​ട​തി​യി​ൽ ഉ​ൾ​പെ​ടെ 12 ത​വ​ണ ജാ​മ്യാ​പേ​ക്ഷ ആശാറാം ബാപ്പു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും എ​ല്ലാം ത​ള്ളു​ക​യാ​യി​രു​ന്നു.

2013 സെപ്റ്റംബര്‍ ഒന്നിന് അറസ്റ്റിലായ ആശാറാം ബാപ്പുവിനെ ജോധ്പൂര്‍ സെന്‍റ്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അനുയായികള്‍ കലാപമുണ്ടാക്കിയേക്കാമെന്ന രഹസ്യാന്വേഷണ വിവരത്തെതുടര്‍ന്ന് രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more