1 GBP = 103.92

നോയിഡയില്‍ ഓടുന്ന കാറില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു

നോയിഡയില്‍ ഓടുന്ന കാറില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു

നോയിഡ: നോയിഡയില്‍ ഓടുന്ന കാറില്‍ പതിനാറു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ക്രൂരപീഡനത്തിന് ഇരയായത്. ഏപ്രില്‍ 18 നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധവും മറ്റൊരാളും ചേര്‍ന്നാണ് പീഡിപ്പിച്ചത്.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. വൈകുന്നേരം വൈകി എത്തിയതിനാല്‍ സ്‌കൂള്‍ ബസ് പോയിരുന്നു. അതിനാല്‍ നടന്നാണ് പെണ്‍കുട്ടി വീട്ടിലേക്ക് പോയത്. എന്നാല്‍ നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ ബന്ധുവും മറ്റൊരാളും കാറില്‍ വരികയും വീട്ടില്‍ എത്തിക്കാം എന്ന് പറയുകയുമായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി കാറില്‍ കയറാന്‍ തയ്യാറായത്.

കാറില്‍ കയറിയ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മയക്കു മരുന്ന് കലര്‍ന്ന വെള്ളം നല്‍കി വായില്‍ തുണി തിരുകി പീഡിപ്പിക്കുകയായിരുന്നു. ഏറെ വൈകിയിട്ടും പെണ്‍കുട്ടി വീട്ടില്‍ എത്തിച്ചേരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രി 2 മണിയോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. റോഡില്‍ ബോധം കെട്ടനിലയിലാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്.

പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്. പോസ്‌കോ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more