1 GBP = 104.05

ജോർജ്ജിനും ഷാലറ്റിനും പിന്നാലെ ബ്രിട്ടന് മറ്റൊരു കിരീടാവകാശി കൂടി; അത്യാഹ്ളാദത്തിൽ രാജകുടുംബം

ജോർജ്ജിനും ഷാലറ്റിനും പിന്നാലെ ബ്രിട്ടന് മറ്റൊരു കിരീടാവകാശി കൂടി; അത്യാഹ്ളാദത്തിൽ രാജകുടുംബം

ലണ്ടൻ: വില്യം രാജകുമാരനും പത്നി മിഡിൽട്ടൺ കെയ്‌റ്റിനും മൂന്നാമതൊരു കുഞ്ഞു ജനിച്ചു. ഇന്ന് രാവിലെ 11.01നാണ് ലണ്ടനിലെ സെന്റ് മേരിസ് ആശുപത്രിയിലാണ് കെയ്റ്റ് ആൺകുഞ്ഞിന് ജന്മം നൽകിയത്. കെയ്റ്റ് വില്യം ദമ്പതികളുടെ മക്കളായ ജോർജ്ജിനും ഷാലറ്റിനും പിന്നാലെ ബ്രിട്ടന്റെ അഞ്ചാമത്തെ കിരീടാവകാശിയായാണ് കുഞ്ഞിന്റെ ജനനം. സാധാരണ നിലയിൽ നടന്ന പ്രസവത്തിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കെൻസിംഗ്ടൺ കൊട്ടാരം പുറത്ത് വിട്ട ട്വീറ്റിൽ പറയുന്നു. രാജകുടുംബത്തിലെ പുതിയ അംഗത്തെ വരവേറ്റ് അത്യാഹ്ലാദത്തിലാണ് കൊട്ടാരം. രാജകുടുംബാംഗത്തിന്റെ വരവറിയിച്ച് ബക്കിങ്ഹാം കൊട്ടാരത്തിൽ പരമ്പരാഗത രീതി അനുവർത്തിച്ച് കൊട്ടാര മുറ്റത്ത് പൊതുജനത്തിനുള്ള കത്ത് പ്രദര്ശിപ്പിച്ചിട്ടുണ്ട്.

സെൻട്രൽ ലണ്ടനിലെ ആശുപത്രിക്ക് മുൻപിൽ നിരവധി ആളുകളാണ് സന്തോഷം പങ്ക് വയ്ക്കാൻ എത്തിയത്. രാജകുടുംബത്തിന്റെ ചില കടുത്ത ആരാധകർ തങ്ങളുടെ രാജകുമാരന്റെ വരവും കാത്ത് ഒരാഴ്‌ചയോളമായി ആശുപത്രിക്ക് മുന്നിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കുഞ്ഞിന്റെ പേര് വില്യമും കെയ്റ്റും പുറത്ത് വിട്ടിട്ടില്ല. മക്കളായ ജോർജ്ജിന്റെയും ഷാലറ്റിന്റെയും പേര് പോലെ തന്നെ ട്രഡിഷണൽ പേര് തന്നെയാകും കുഞ്ഞിന് നൽകുക എന്നാണ് നിഗമനം. ചാൾസ് രാജകുമാരന്റെ മിഡിൽ നെയിം ആയ ആർതർ ആണ് ചിലർ നൽകുന്ന സൂചനകൾ. അതുപോലെ തന്നെ ആൽബർട്ട്, ഫ്രെഡറിക്, ജെയിംസ്, ഫിലിപ്പ് തുടങ്ങിയ പേരുകളും സജീവമായി രംഗത്തുണ്ട്.

കുഞ്ഞിന്റെ ജനനത്തിന് ശേഷം ആശുപത്രിക്ക് മുന്നിലൂടെ എലിസബത്ത് രാജ്ഞിയുടെ മെഴുക് പ്രതിമയുമായി ഒരു ബ്ലാക്ക് ടാക്സി പോയത് എല്ലാവരിലും കൗതുകമുണർത്തി. പൊളിറ്റിക്കൽ ആർട്ടിസ്റ്റ് കായ മാർ ആശുപത്രിക്ക് മുന്നിലെത്തിയത് വില്യം രാജകുമാരനും കുടുംബവുമടങ്ങിയ ഒരു പെയിന്റിങുമായാണ്. ബ്രിട്ടന്റെ നാവികപ്പടയായ എച്ച് എം എസ് ആൽബിയാനിലെ നാവികസേനാംഗങ്ങൾ കപ്പലിന് മുകളിൽ “ബോയ്” എന്ന് അടയാളപ്പെടുത്തിയാണ് സന്തോഷം പങ്ക് വച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more