1 GBP = 103.38

കുതിച്ചുകയറി ഇന്ത്യന്‍ ജിഡിപി; ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തിയായി

കുതിച്ചുകയറി ഇന്ത്യന്‍ ജിഡിപി; ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തിയായി

മുംബൈ: ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയതായി ഐഎംഎഫിന്റെ കണക്ക്. ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതോടെയാണ് ഇന്ത്യ
ഈ നേട്ടം കൈവരിച്ചതെന്ന് ഈ മാസത്തെ ഐ എംഎഫിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്കില്‍ പറയുന്നു.
ഇതോടെ ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ജിഡിപിയില്‍ ഇന്ത്യക്കു മുന്നിലുള്ളത്. നേരത്തെ ഫ്രാന്‍സായിരുന്നു ആറാം സ്ഥാനത്ത്.

നോട്ട് നിരോധനത്തിന്റെയും ജി എസ് ടിയുടെയും പ്രത്യാഘാതങ്ങളെ അതിജീവിക്കാന്‍ ഇന്ത്യക്കു സാധിച്ചെന്ന് ലോകബാങ്കിന്റെയും ഐ എം എഫിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇവ രണ്ടും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ എത്രമാത്രം ബാധിച്ചുവെന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 2018ല്‍ 7.4 ശതമാനം, 2019ല്‍ 7.8ശതമാനം എന്നിങ്ങനെയാണ് ഐഎംഎഫ്കണക്കാക്കിയിരിക്കുന്നത്. 2017 ല്‍ 6.7 ശതമാനം വളര്‍ച്ചാ നിരക്കാണ് ഐ എം എഫ് കണക്കാക്കിയിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more