1 GBP = 103.12

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു

ന്യൂഡൽഹി: മനസാക്ഷി മരവിച്ചരുടെ നാടായി ഇന്ത്യയുടെ തലസ്ഥാനം മാറിക്കൊണ്ടിരിക്കുന്നു. ഡൽഹിയിൽ എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു. കൂലിപ്പണിക്കാരായ അമ്മയും അച്‌ഛനും ജോലിക്കായി പുറത്ത് പോയ സമയത്തായിരുന്നു കുഞ്ഞിന് നേരെയുള്ള 28കാരനായ ബന്ധുവിന്റെ ക്രൂരത.
ഡൽഹി സുബാഷ് നഗറിൽ താമസിക്കുന്ന ദമ്പതികൾ കുഞ്ഞിനെ ബന്ധുവിനെ ഏൽപ്പിച്ചിട്ടാണ് ജോലിക്ക് പോയത്. തിരിച്ചു വന്നപ്പോൾ ചോരയിൽ കുളിച്ച് നിലവിളിക്കുന്ന കുട്ടിയെയാണ് കണ്ടത്. കുട്ടിയെ നോക്കാൻ ബന്ധുവായ സ്ത്രീയെ ആണ് ഏൽപ്പിച്ചതെങ്കിലും 28കാരൻ കുട്ടിയെ കളിപ്പിക്കണമെന്ന് പറഞ്ഞ് എടുത്തു കൊണ്ടു പോവുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും കൂടിയാണ് ഇയാൾ.

സംഭവം നടന്നയുടൻ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. യുവാവിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more