1 GBP = 103.73
breaking news

ആറുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 700ല്‍ അധികം സൈനികര്‍

ആറുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 700ല്‍ അധികം സൈനികര്‍

ദില്ലി: ആറുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 700ല്‍ അധികം സൈനികര്‍ എന്ന് പാര്‍ലമെന്ററി പാനല്‍ റിപ്പോര്‍ട്ട്. സൈനികര്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന സര്‍ക്കാറുകള്‍ മാറിവന്നിട്ടും ആത്മഹത്യ സൈന്യത്തില്‍ തുടര്‍ക്കഥകളാവുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ കണക്കുകളെല്ലാം ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയതായതിനാല്‍ ആരോപണമെന്നുപറഞ്ഞ് തള്ളിക്കളയുക സാധ്യമല്ല.

ജോലിയിലെ അസ്ഥിരതയും ഏകാന്തതയും ആഭ്യന്തര കലഹങ്ങളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സേനയിലെ ഒരു വിഭാഗത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. സിആര്‍പിഎഫിലും ബിഎസ്എഫിലും ആത്മഹത്യ ചെയ്തവര്‍ വളരെയധികമാണ്.

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ആസാം റൈഫിള്‍സും ഇന്‍ഡ്രസ്ട്രിയല്‍ സെക്യൂരിറ്റി സേനയും ആത്മഹത്യാ കണക്കുകളില്‍ പിന്നിലല്ല. പല കണക്കുകളിലും ആത്മഹത്യ ചെയ്തവരുടെ എണ്ണത്തേക്കാള്‍ കുറവാണ് ആക്രമണങ്ങളില്‍ വീരമൃത്യു വരിച്ചവരുടെ കണക്കുകള്‍.

ആത്മഹത്യാ നിരക്ക് ഉയരുന്നത് ആശങ്കാജനകമാണെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. ഇക്കാര്യം ഗൗരവകരമായി കാണുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more