1 GBP = 103.84
breaking news

കെറ്ററിംഗില്‍ സംഗീതമഴ പെയ്യിച്ചു കൊണ്ടു 7 ബീറ്റ്സ് സംഗീതോത്സവവും, ഓ.എന്‍.വി അനുസ്മരണവും വര്‍ണാഭമായി….

കെറ്ററിംഗില്‍ സംഗീതമഴ പെയ്യിച്ചു കൊണ്ടു 7 ബീറ്റ്സ് സംഗീതോത്സവവും, ഓ.എന്‍.വി  അനുസ്മരണവും വര്‍ണാഭമായി….

ജോമോന്‍ മാമ്മൂട്ടില്‍

ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ യുകെ മലയാളികളുടെയിടയില്‍ തരംഗമായി മാറിയ 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡിന്റെ ഒന്നാം വാര്‍ഷികവും, മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച പത്മശ്രീ ഓ.എന്‍.വി കുറുപ്പിന്റെ അനുസ്മരണവും, ചാരിറ്റി ഇവന്റും ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവു കൊണ്ടും മികവുറ്റതായി മാറി. ഈ കഴിഞ്ഞ ഫെബ്രുവരി 18 ശനിയാഴ്ച കെറ്ററിംഗ് സോഷ്യല്‍ ക്ലബ് ഹാളില്‍ യുകെയിലെ കല ,സാംസ്‌കാരിക ,രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു . 7 ബീറ്റ്സിന്റെ നായകന്‍ മനോജ് പ്രാര്‍ത്ഥന ഗാനമാലപിച്ചു തുടര്‍ന്ന് ജോമോന്‍ മാമ്മൂട്ടില്‍ സ്വാഗത പ്രസംഗം നടത്തി വിശിഷ്ട അതിഥികളെ സ്വീകരിച്ചു. അതിനു ശേഷം മുന്‍ യുക്മ റീജണല്‍ പ്രസിഡന്റ് ശ്രീ സണ്ണി പി മത്തായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ,കനേഷ്യസ് അത്തിപ്പൊഴിയില്‍, കൗണ്‍സിലര്‍ ലീഡോ ജോര്‍ജ് ,ടോമി തോമസ് ,സോബിന്‍ തോമസ് ,സുജാത ചെനിലത് ,സാബു കാക്കശ്ശേരി എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.

യുകെയുടെ വിവിധയിടങ്ങളില്‍ നിന്നുള്ള ഗായികാ ഗായകന്മാരായ ഡോക്ടര്‍ വിപിന്‍ നായര്‍, സത്യനാരായണന്‍ , സുദേവ് കുന്നത്ത്, മനോജ് തോമസ്, നോര്‍ഡി, ഫെബി, ജൂഹി, ജെനി, ലിന്‍ഡ, എലിസ, ടെസ്സ, ഡെന്ന എന്നിങ്ങനെ നിരവധി പേര്‍ ഇടതടവില്ലാത്ത സംഗീതമാലപിച്ചു കൊണ്ടേയിരുന്നു. ബെഡ്‌ഫോര്‍ഡില്‍ നിന്നുള്ള ഡെന്ന ,ലാസ്യ ,ശ്രെയ ടീമിന്റെ വെല്‍ക്കം ഡാന്‍സോട് കൂടി ആരംഭിച്ച സംഗീതോത്സവത്തിനു മാറ്റേകി കൊണ്ട് യുകെയുടെ വിവിധയിടങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ക്ലാസിക്കല്‍, സിനിമാറ്റിക് നൃത്ത രംഗങ്ങളും കാണികളുടെ കണ്ണിനു കുളിര്‍മ പകരും വിധം ഇട തടവില്ലാതെ അരങ്ങേറി. മിതമായ നിരക്കില്‍ സ്വാദിഷ്ടമായ ഭക്ഷണം ലഭ്യമാകുന്ന കെറ്ററിങ്ങിലെ ഷിബു , ജോര്‍ജ്, ഷിനു ടീമിന്റെ ഭക്ഷണശാല സംഗീതോത്സവത്തില്‍ ശ്രദ്ധേയമായി. ശ്രീകുമാര്‍ ബെഡ്‌ഫോര്‍ഡ് ആദ്യമായി സംവിധാനം ചെയ്ത ‘പാപമരം ‘ ഷോര്‍ട് ഫിലിമിന്റെ പ്രീമിയര്‍ ഷോയും സംഗീതോത്സവത്തില്‍ വ്യത്യസ്തതയേകി. കാണികളെ ആവേശഭരിതരാക്കി പ്രോഗ്രാമുകളുടെ ദൈര്‍ഘ്യം മൂലവും,കാണികളുടെ അഭ്യര്‍ത്ഥനയും മൂലം രാത്രി 11:30 നു മനോജ് തോമസ് നന്ദി രേഖപ്പെടുത്തിയതോടെ സംഗീതോത്സവത്തിന് തിരശീല വീണു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more