1 GBP = 104.16

ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന് ആശംസകള്‍ നേര്‍ന്ന് ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ …………

ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന് ആശംസകള്‍ നേര്‍ന്ന് ഇടുക്കി എംഎല്‍എ  റോഷി അഗസ്റ്റിന്‍ …………

 റോയ് മാത്യു

മെയ് ആറാം തീയതി ബിര്‍മിംഹാമിലെ വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പുര്‍ത്തിയായി. സംസ്ഥാനത്തെ മികച്ച നിയമസഭ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ട റോഷി അഗസ്റ്റിന്‍ MLA ഇടുക്കി ജില്ലാ സംഗമത്തിന് ആശംസകള്‍ നേര്‍ന്നു.

നമ്മുടെ ഈ കൂട്ടായ്മ രാഷ്ടിയ ജാതിമത വിശ്വാസത്തിന് അതിതമായി ഇടുക്കി ജില്ലാക്കാര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിനും, അന്യ നാട്ടില്‍ കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാരമ്പര്യവും സ്‌നേഹവും കാത്തു പരിപോഷിപ്പിക്കുന്നതിനുമുള്ള ഒരു നല്ല ഒരു ദിനമായി മാറട്ടെ എന്നും ആശംസിച്ചു. ജന്മനാടിന്റെ കൂറും മണവും സംസ്‌ക്കാരവും നിലനിര്‍ത്തി ഇടുക്കി ജില്ലക്കാര്‍ തമ്മിലുള്ള സ്‌നേഹബന്ധം കൂട്ടി ഉറപ്പിക്കുന്നതിന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ കുട്ടായ്മയ്ക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more