1 GBP = 104.08

ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരഘോഷങ്ങളും, വാര്‍ഷികവും ജനുവരി പതിമൂന്നിന്……

ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരഘോഷങ്ങളും, വാര്‍ഷികവും ജനുവരി പതിമൂന്നിന്……

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ ക്രിസ്തുമസ് ആഘോഷവും, വാര്‍ഷികവും, ജനുവരി മാസം പതിമൂന്നാം തിയതി വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ പതിനൊന്നു മണി വരെ ലിവര്‍പൂള്‍ ഐറിഷ് ഹാളില്‍ നടക്കും .

വൈവിധ്യമാര്‍ന്ന കുട്ടികളുടെയും വലിയവരുടെയും കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ സന്ധികൊണ്ടും പരിപാടി കൊഴുക്കും എന്നതില്‍ സംശയമില്ല. ലിവര്‍പൂളിനകത്തും പുറത്തുനിന്നുമായി വരുന്ന കലാകാരന്മാര്‍ ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ ക്രിസ്തുമസ് സായാഹ്നം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു….സ്വാഗതം ചെയ്യുന്നു.

ലിമയുടെ മെമ്പര്‍ഷിപ്പ് പുതുക്കല്‍ ഡിസംബര്‍ കൊണ്ട് അവസാനിക്കും. ഇനിയും മെമ്പര്‍ഷിപ്പ് പുതുക്കാത്തവര്‍ എത്രയും പെട്ടെന്ന് പുതുക്കണമെന്നു ലിമ നേതൃത്വം അഭ്യര്‍ത്ഥിക്കുന്നു.

പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാന്‍ വിളിക്കുക:

ഹരി ഗോപാലന്‍ 07963387035

ജോസ് മാത്യു 07906415736

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസും പോസ്റ്റ് കോഡും

ST MICHAELS’S IRISH CENTER

6 BOUNDARY LINE

L6 5 JU

വാര്‍ത്ത: ടോം ജോസ് തടിയംപാട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more