1 GBP = 103.14

പുതുവർഷരാവിൽ ലണ്ടനിൽ കത്തിക്കുത്തിൽ കൊല്ലപ്പെട്ടത് നാലു പേർ; അതീവഗുരുതരായവസ്ഥയിൽ ഒരാൾ ആശുപത്രിയിൽ

പുതുവർഷരാവിൽ ലണ്ടനിൽ കത്തിക്കുത്തിൽ കൊല്ലപ്പെട്ടത് നാലു പേർ; അതീവഗുരുതരായവസ്ഥയിൽ ഒരാൾ ആശുപത്രിയിൽ

ലണ്ടൻ: ലക്ഷക്കണക്കിന് ആളുകൾ പുതുവർഷം ആഘോഷിച്ചപ്പോൾ ലണ്ടനിലും പരിസരപ്രദേശങ്ങളിലുമായി നാല് പേർ കത്തിക്കുത്തിൽ കൊല്ലപ്പെട്ടു. പതിനേഴും പതിനെട്ടും പ്രായമുള്ള രണ്ടു യുവാക്കളും ഇരുപത് വയസ്സ് പ്രായമുള്ള രണ്ടു പേരുമാണ് കത്തിക്കുത്തിൽ കൊല്ലപ്പെട്ടത്. വയലൻസും ക്രൈമും പരമാവധി കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടത് നിരാശാജനകമെന്ന് അന്വേഷണോദ്യോഗസ്ഥർ പറയുന്നു.

ആദ്യത്തെ ഇര പതിനെട്ടു വയസ്സ് പ്രായമുള്ള യുവാവ് ഇന്നലെ രാവിലെ പതിനൊന്നര മണിയോടെ എൻഫീൽഡിലെ ലാർമൻസ് റോഡിലാണ് കത്തിക്കുത്തിന് ഇരയായത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച യുവാവ് പിന്നീട് മരണത്തിന് കീഴടങ്ങി. തുടർന്ന് വൈകുന്നേരം ഏഴര മണിയോടെ വെസ്റ്റ് ഹാം ട്യൂബ് സ്റ്റേഷന് സമീപം മെമ്മോറിയൽ അവന്യൂവിലാണ് ഇരുപത് വയസ്സുള്ള യുവാവ് കൊല്ലപ്പെട്ടത്. ശരീരത്ത് നിരവധി കുത്തുകളേറ്റ യുവാവിനെ പോലീസും പാരാമെഡിക്കൽ ടീമും സ്ഥലത്തെത്തിയിട്ടും രക്ഷിക്കാനായില്ല.

മൂന്ന് മണിക്കൂറിന് ശേഷം സൗത്ത് ലണ്ടനിലെ ടൂൾസ് ഹിൽസ് റെയിൽവേ സ്റ്റേഷന് സമീപം പതിനേഴ് വയസ്സുള്ള യുവാവ് അതിദാരുണമായി കൊല്ലപ്പെട്ടു. ബസ്സിൽ വച്ചുണ്ടായ തർക്കമാണ് പിന്നീട് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പിന്നീട് വെളുപ്പിന് രണ്ടര മണിയോടെ ഓൾഡ് സ്ട്രീറ്റിന് സമീപം മറ്റൊരു യുവാവും കത്തിക്കുത്തിൽ കൊല്ലപ്പെട്ടു. ഇരുപത് വയസ്സുള്ള മറ്റൊരു യുവാവ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

മെട്രോപൊളിറ്റൻ ടെറിട്ടോറിയൽ പോലീസ് കമാണ്ടർ നീൽ ജെറോം, ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ നടന്നത് നിരാശാജനകമെന്ന് അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഇത്തവണ പുതുവർഷം ആഘോഷങ്ങൾക്ക് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. ഐസിസ് ആക്രമണ ഭീതിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാരുന്നു ആഘോഷങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more