1 GBP = 104.16

മൂന്ന് എം.എൽ.എമാരെ ബന്ധപ്പെടാനായില്ല,​ ആശങ്കയോടെ കോൺഗ്രസ്

മൂന്ന് എം.എൽ.എമാരെ ബന്ധപ്പെടാനായില്ല,​ ആശങ്കയോടെ കോൺഗ്രസ്

ബംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കർണാടകയിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കോൺഗ്രസിന്റെ നിയമസഭാകക്ഷി യോഗം ചേർന്നു. 78 അംഗങ്ങളിൽ 58 പേർ മാത്രമാണ് യോഗത്തിനെത്തിയത്. അതേസമയം മൂന്ന് എം.എൽ.എമാരെ ബന്ധപ്പെടാൻ കഴിയാത്തത് കോൺഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്. രാജശേഖർ പാട്ടീൽ,​ നരേന്ദ്ര,​ ആനന്ദ് സിംഗ് എന്നിവരെയാണ് ബന്ധപ്പെടാൻ പാർട്ടിക്ക് കഴിയാതെ പോയത്. ഇവരെ ബി.ജെ.പി ചാക്കിട്ട് പിടിച്ചതാണോയെന്നാണ് കോൺഗ്രസിന്റെ സംശയം. എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന യോഗം എം.എൽ.എമാർ എത്താത്തിനെ തുടർന്ന് വൈകുകയാണ്.
അതിനിടെ ബി.ജെ.പി നേതാക്കൾ തന്നെ സമീപിച്ചതായി കോൺഗ്രസ് എം.എൽ.എ അമേരെഗൗജ ലിംഗനഗൗഡ പാട്ടീൽ ബയ്യപുർ വെളിപ്പെടുത്തി. തന്നെ ഫോണിൽ വിളിച്ച ബി.ജെ.പി നേതാക്കൾ പാർട്ടിയെ പിന്തുണച്ചാൽ മന്ത്രിസ്ഥാനം നൽകാമെന്ന് വാഗ്ദ്ധാനം ചെയ്തതായും ബയ്യപുർ പറഞ്ഞു. എന്നാൽ കുമാരസ്വാമിയാണ് തങ്ങളുടെ മുഖ്യമന്ത്രിയെന്നും ബി.ജെ.പിയിലേക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം,​ എല്ലാ എം.എൽ.എമാരും കോൺഗ്രസിനൊപ്പം ഉണ്ടെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സർക്കാർ രൂപീരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ ബി.ജെ.പിക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ രംഗത്തെത്തി. ബി.ജെ.പി തങ്ങളുടെ എം.എൽ.എമാരെ വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഓരോ ദിവസവും ബി.ജെ.പി സമ്മർദ്ദം ശക്തമാക്കുകയാണെന്നും ശിവകുമാർ പറഞ്ഞു. താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസും ജെ ഡി എസും സഖ്യത്തിലാകുന്നതോടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് എം എൽ എമാരെ മറ്റ് എവിടേക്കെങ്കിലും മാറ്റുമോ എന്ന ചോദ്യത്തിന് തങ്ങൾക്കൊരു പദ്ധതിയുണ്ടെന്നും അത് എന്താണെന്ന് പിന്നീട് അറിയിക്കാമെന്നും ശിവകുമാർ മറുപടി നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more