1 GBP = 103.97

20 മൈല്‍ സ്പീഡ് ലിമിറ്റ് സോണുകൾ മരണക്കെണിയൊ? ഗുരുതര അപകടങ്ങൾ ഉണ്ടാകുന്നത് ഈ സോണുകളിൽ കൂടുതലെന്ന് റിപ്പോർട്ട്; 30 മൈല്‍ സ്പീഡ് ലിമിറ്റിലേക്ക് മാറ്റാൻ പണമില്ലെന്ന പരാതിയുമായി കൗൺസിലുകൾ

20 മൈല്‍  സ്പീഡ് ലിമിറ്റ് സോണുകൾ മരണക്കെണിയൊ? ഗുരുതര അപകടങ്ങൾ ഉണ്ടാകുന്നത് ഈ സോണുകളിൽ കൂടുതലെന്ന് റിപ്പോർട്ട്; 30 മൈല്‍ സ്പീഡ് ലിമിറ്റിലേക്ക് മാറ്റാൻ പണമില്ലെന്ന പരാതിയുമായി കൗൺസിലുകൾ

ബ്രിസ്റ്റോൾ: ഏറ്റവും അപകട രഹിതമെന്നും സുരക്ഷിതവുമെന്നും കരുതിയിരുന്ന 20 മൈല്‍ സോണുകൾ മരണക്കെണിയെന്ന് റിപ്പോർട്ടുകൾ. ഇടുങ്ങിയ വഴികളിലും തിരക്കേറിയ പട്ടണ പ്രദേശങ്ങളിലും വിദ്യാലയങ്ങളുടെ സമീപത്തുമാണ് സാധാരണ നിലയിൽ 20 മൈല്‍ സ്പീഡ് ലിമിറ്റുകൾ കാണാറുള്ളത്. ബാത്ത് ആൻഡ് നോർത്ത് ഈസ്റ്റ് സോമർസെറ്റ് കൗൺസിൽ പുറത്ത് വിട്ട റിപ്പോർട്ടിലാണ് കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടക്ക് ഈ മേഖലകളിൽ ഉണ്ടായ അപകടങ്ങളും അപകടത്തെ തുടർന്നുള്ള മരണങ്ങളും ഗുരുതര പരിക്കുകളിലും ക്രമാതീതമായ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ സോണുകളിലേക്ക് എത്തുമ്പോൾ ഡ്രൈവർമാർ റോഡുകളേക്കാളുപരി സ്പീഡോ മീറ്ററിലേക്കാണ് നോക്കുന്നത്. ഇത് കൂടുതൽ അപകടങ്ങൾ വരുത്തി വയ്ക്കുകയാണ് പതിവ്. പുതിയ കാറുകൾ പുറപ്പെടുവിക്കുന്ന ശബ്ദവും വളരെ നേർത്തതാണ്, ഇത് കാൽനട യാത്രാക്കാരിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

നേരത്തെ 30മൈല്‍ സോണുകൾ ആയിരുന്നവയാണ് കൂടുതൽ സുരക്ഷിതമെന്ന നിലക്ക് 20മൈല്‍ സോണുകളിലേക്ക് മാറ്റിയത്. ഏകദേശം 871,000 പൗണ്ട് ചിലവഴിച്ചാണ് ബാത്ത് ആൻഡ് നോർത്ത് ഈസ്റ്റ് സോമർസെറ്റ് കൗൺസിൽ പതിമൂന്ന് സോണുകളിലേക്ക് ഈ മാറ്റം നടപ്പാക്കിയത്. വീണ്ടും ഇത് മാറ്റി സ്ഥാപിക്കുന്നതിന് അത്രയും തുക തന്നെ ചിലവാക്കേണ്ടി വരും. അതിനുള്ള ഫണ്ട് കൗൺസിലിന് ഇല്ലെന്നാണ് കൗൺസിൽ വൃത്തങ്ങൾ നൽകുന്ന സൂചന. ബ്രിട്ടനിലെ മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more