1 GBP = 103.89

മൊറോക്കോ പുറത്ത്; 2026 ലോകകപ്പിന് യുഎസ്, കാനഡ, മെക്സിക്കോ സംയുക്ത വേദി

മൊറോക്കോ പുറത്ത്; 2026 ലോകകപ്പിന് യുഎസ്, കാനഡ, മെക്സിക്കോ സംയുക്ത വേദി

മോസ്‌കോ: മൊറൊക്കോയെ പിന്തള്ളി 2026 ലോകകപ്പ് ഫുട്ബോളിന് വടക്കേ അമേരിക്ക വേദിയാകും. യു എസ് എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ലോകകപ്പിന് ആഥിത്യം വഹിക്കും.

മോസ്‌കോയില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ 210-ല്‍ 134 അംഗങ്ങളുടെ വോട്ടുകള്‍ നേടിയാണ് വടക്കേ അമേരിക്ക ഏട്ടുവര്‍ഷം അകലെയുള്ള ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയായത്. 65 വോട്ടുകളാണ് മൊറോക്കോയ്ക്ക് ലഭിച്ചത്. വോട്ടെടുപ്പില്‍ ഏഴ് അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല.

ഇതിന് മുമ്പ് 1994-ലാണ് യു എസ് എ ലോകകപ്പിന് ആഥിത്യംവഹിച്ചത്. ഫിഫയുടെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു രാജ്യങ്ങള്‍ സംയുക്തമായി ലോകകപ്പിന് വേദിയൊരുക്കുന്നത്. മാത്രമല്ല 2026-ലെ ലോകകപ്പിലെ ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തി എന്ന പ്രത്യേകതയുമുണ്ട്. ഖത്തറിലാണ് 2022 ലോകകപ്പ് നടക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more