1 GBP = 103.80

“കുട്ടികളുടെ വർഷത്തിന് നോട്ടിംഗ്ഹാമിൽ തുടക്കമായി”; വിശ്വാസ സമൂഹത്തിന്റെ പ്രതിനിധികൾ തിരി തെളിച്ച് വിശ്വാസ പരിശീലന വർഷം ഉത്‌ഘാടനം ചെയ്തു…..

“കുട്ടികളുടെ വർഷത്തിന് നോട്ടിംഗ്ഹാമിൽ തുടക്കമായി”; വിശ്വാസ സമൂഹത്തിന്റെ പ്രതിനിധികൾ തിരി തെളിച്ച് വിശ്വാസ പരിശീലന വർഷം ഉത്‌ഘാടനം ചെയ്തു…..

ഫാ.ബിജു കുന്നയ്ക്കാട്ട്
നോട്ടിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഇടയലേഖനത്തിലൂടെ നിർദ്ദേശിച്ചതനുസരിച്ച് “2017 – 2018 കുട്ടികളുട വർഷം” നോട്ടിംഗ്ഹാമിൽ ഉത്‌ഘാടനം ചെയ്തു. ഇടയലേഖനം വിശ്വാസികൾക്കായി വായിച്ചതിന് ശേഷം വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വിശ്വാസ പരിശീലന പ്രഥമാധ്യാപകൻ ജോർജ് കുട്ടി തോമസ് ചെറുപറമ്പിൽ, മാതാപിതാക്കളുടെ പ്രതിനിധികളായി ബേബി കുര്യാക്കോസ്, ബിൻസി ബേബി, വിദ്യാർത്ഥികളുടെ പ്രതിനിധികളായി റിയ ജെയിംസ്, ആബേൽ പ്രസാദ് എന്നിവർ തിരി തെളിച്ചു. ദൈവീക ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥനാ ഗാനാലാപനത്തോടെയാണ് തിരികൾ തെളിയിക്കപ്പെട്ടത്.

തന്റെ മൂന്നാമത്തെ ഇടയലേഖനത്തിൽ രൂപതയുടെ അജപാലന പഞ്ചവത്സര പദ്ധതിയിലെ ആദ്യ വർഷത്തിൽ ശ്രദ്ധ പതിപ്പിക്കുന്ന കുട്ടികളുടെ വിശ്വാസ പരിശീലനത്തെയും ആത്മീയ രൂപീകരണത്തെയും കുറിച്ചാണ് പ്രധാനമായും പ്രതിപാദിച്ചിരിക്കുനന്ത്. വിശ്വാസ പരിശീലനം വിശ്വാസ സമൂഹത്തിന്റെ മുഴുവൻ കൂട്ടായ ഉത്തരവാദിത്വമാണെന്ന് ഇടയലേഖനത്തിൽ എടുത്തു പറഞ്ഞിരിക്കുന്നു. വി. കുർബാനയ്ക്കും മറ്റു തിരുക്കർമ്മങ്ങൾക്കും വികാരി ഫാ. ബിജു കുന്നയ്ക്കാട്ട് , കൈക്കാരൻമാർ, കമ്മിറ്റിയംഗങ്ങൾ, വിശ്വാസ പരിശീലകർ, വിമൻസ് ഫോറം പ്രതിനിധികൾ, വോളന്റിയേഴ്‌സ് തുടങ്ങിയവർ നേതൃത്വം നൽകി.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ വി. കുർബാന കേന്ദ്രങ്ങളിലും വരുന്ന ആഴ്ചകളിലായി കുട്ടികളുടെ വർഷം ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യപ്പെടും. തുടർന്ന് വരുന്ന വർഷങ്ങളിൽ യുവജനങ്ങൾ, ദമ്പതികൾ, കുടുംബങ്ങൾ, ഇടവക കൂട്ടായ്മകൾ എന്നീ ഓരോ വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും അജപാലന പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. നവംബര് 20 മുതൽ 22 വരെ മിഡ്‌വെയിൽസിലെ കെഫെൻലി പാർക്കിൽ വച്ച് നടന്ന രൂപതാ പ്രതിനിധി സമ്മേളനത്തിലും ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more