1 GBP = 104.06

യു കെ കെ സി എ കൺവെൻഷൻ നാളെ; യു കെയിലെ ക്നാനായ സമുദായാഗംങ്ങൾ ഒന്നടങ്കം ചെൽറ്റൽഹാമിലേക്ക്…

യു കെ കെ സി എ കൺവെൻഷൻ നാളെ; യു കെയിലെ ക്നാനായ സമുദായാഗംങ്ങൾ ഒന്നടങ്കം ചെൽറ്റൽഹാമിലേക്ക്…
സണ്ണി ജോസഫ്
ചെൽറ്റൽഹാം :- യു കെ കെ സി എ യുടെ പതിനേഴാമത് കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 9 മണിക്ക് പതാക ഉയരുന്നതോടെ ക്നാനായ സമുദായത്തിന്റെ ശക്തിയും ഐക്യവും സ്നേഹവുമെല്ലാം വിളിച്ചോതുന്ന
യു കെ കെ സി എ കൺവെൻഷന് തുടക്കമാകും. 9.30 ന്  കോട്ടയം അതിരൂപതാ സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുരയിൽ, ഫാ.സജി തോട്ടം, ഫാ.മാത്യു കാട്ടിയാങ്കൽ, ഫാ.ജസ്റ്റിൻ കാരക്കാട്ട്, ഫാ.പോൾ വെട്ടിക്കാട്ട്  സഹകാർമ്മികരാകും.
ദിവ്യബലിക്ക് ശേഷം 11.30 ന് ക്നാനായ  സല്ലാപവും അതിനെ തുടർന്ന് ഭക്ഷണത്തിനുള്ള സമയവുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചക്ക് ഒരു മണിക്ക് വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ “തനിമതൻ ചിലമ്പൊലി”  എന്ന പേരിൽ ഫ്ലാഷ് മോബ് നടക്കും.
തുടർന്ന് ഏവരും കാത്തിരിക്കുന്ന  യു കെ കെ സി എ കൺവെൻഷന്റെ  ഏറ്റവും മനോഹരവും ആവേശവും നിറഞ്ഞ് നില്ക്കുന്ന റാലിക്ക് തുടക്കമാവും. റാലിയിൽ യുകെയിലങ്ങോളമിങ്ങോളമുള്ള 5 ക്നാനായ     യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ അണിനിരക്കും. വിവിധ നിശ്ചല ദൃശ്യങ്ങൾ, ഫാൻസിഡ്രസ്, തുടങ്ങിയവയോടുകൂടി  യൂണിറ്റംഗങ്ങൾ അണിഞ്ഞൊരുങ്ങി അവരവരുടെ ബാനറിന് കീഴിൽ നിരനിരക്കും.
ക്നാനായ ശക്തി തെളിയിക്കുന്ന റാലി സമാപിക്കുമ്പോൾ  പൊതുസമ്മേളനത്തിന് തുടക്കമാവും. പൊതുസമ്മേളനം മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യും. ഇടുക്കി എം.എൽ.എ ശ്രീ. റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരിക്കും. പ്രസിഡന്റ് തോമസ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സാജു ലൂക്കോസ് സ്വാഗതം ആശംസിക്കും. മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുരയിൽ,ഫാ.സജി കൊച്ചേത്ത്, അഡ്വൈസർമാരായ ബിജു എബ്രഹാം, ജോസി. എം. ജോസ്, കെ സി വൈ എൽ പ്രസിഡന്റ് ജോൺ സജി, വിമൺസ് ഫോറം പ്രസിഡന്റ് ടെസി ബെന്നി, വിനോദ് മാണി, അലൈഡ് ഗ്രൂപ്പിന്റെ കിഷോർ ബേബി, ആഷിൻ സിറ്റി ട്രാവൽസിന്റെ ജിജോ മാധവപ്പിള്ളിൽ തുടങ്ങിയവർ ആശംസകൾ നേരും. വിവിധ മണ്ഡലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ മൊമെന്റോ നൽകി ആദരിക്കും.
ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് 175 പേരെ അണിനിരത്തി സ്വാഗതനൃത്തം വേദിയിലെത്തും. തുടർന്ന് 51 ക്നാനായ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത 22 യൂണിറ്റുകളിൽ നിന്നുമുള്ള പ്രതിനിധികൾ കൾച്ചറൽ പ്രോഗ്രാമുകൾ അവതരിപ്പിക്കും. രാത്രി 8.30 ന് പരിപാടികൾ അവസാനിപ്പിക്കുന്ന രീതിയിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
യു കെ കെ സി എ യുടെ പതിനേഴാമത് കൺവെൻഷൻ വൻ വിജയമാക്കുവാൻ എല്ലാ ക്നാനായ സമുദായംഗങ്ങളെയും
യു കെ കെ സി എ സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി സാജു ലൂക്കോസ്  ചെറ്റൽഹാമിലേക്ക് സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more