1 GBP = 103.12

ഐ എ ജി യുകെ & യൂറോപ്പിന്റെ പത്താമത് നാഷണല്‍ കോണ്‍ഫറന്‍സ് 2017 മാര്‍ച്ച് 17 -19 മുതല്‍ ബ്രിസ്റ്റോളില്‍…

ഐ എ ജി യുകെ & യൂറോപ്പിന്റെ പത്താമത് നാഷണല്‍ കോണ്‍ഫറന്‍സ് 2017 മാര്‍ച്ച് 17 -19 മുതല്‍ ബ്രിസ്റ്റോളില്‍…

അലക്‌സ് ആമ്പല്ലൂര്‍

ഐ എ ജി യുകെ & യൂറോപ്പിന്റെ പത്താമത് നാഷണല്‍ കോണ്‍ഫറന്‍സ് ഇംഗ്‌ളണ്ടിലെ പ്രമുഖ പട്ടണമായ ബ്രിസ്റ്റോളില്‍ വച്ച് 2017 മാര്‍ച്ച് 17, 18, 19 തീയതികളില്‍ നടക്കുന്നു. ‘വാഗ്ദത്തദേശം അവകാശമാക്കുക ‘(ജോഷ്വ 1:6) എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയം.

മാര്‍ച്ച് 17നു വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന കോണ്‍ഫറന്‍സ് ഐ എ ജി യുകെ & യൂറോപ്പ് ചെയര്‍മാന്‍ റവ. ബിനോയ് എബ്രഹാം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു. തുടര്‍ ദിവസങ്ങളില്‍ നടക്കുന്ന വിവിധ സെക്ഷനുകളില്‍ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ. പി എസ് ഫിലിപ്പ്, റവ ബിനോയ് എബ്രഹാം എന്നിവര്‍ ദൈവവചനത്തില്‍ നിന്നും ശുശ്രൂഷിക്കുന്നു. യുവാക്കള്‍ക്കായി നടക്കുന്ന പ്രത്യേക സെക്ഷനില്‍ ലോകപ്രശസ്ത വര്‍ഷിപ്പ് ലീഡറും , ഗാനരചയിതാവും, സംഗീതസംവിധായകനുമായ ഷെല്‍ഡണ്‍ ബംഗാരയും പങ്കെടുക്കുന്നു.

ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് മുതല്‍ ഐ എ ജി യുകെ എക്‌സിക്യൂട്ടീവ് കൗണ്‌സിലിന്റെ പ്രത്യേക തീരുമാനപ്രകാരം ഒരു പുതിയ ദിശയിലേക്ക് മിഷന്‍ ദൗത്യം ഏറ്റെടുത്തിരിക്കുന്നു. കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ യുകെയില്‍ ഉള്ള എല്ലാ പെന്തകോസ്ത് സമൂഹത്തില്‍ നിന്നും വിശ്വാസികള്‍ വരുകയും എല്ലാ സെക്ഷനുകളില്‍ പങ്കെടുക്കുകയും പതിവായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ കോണ്‍ഫറെന്‍സില്‍ വൈകീട്ടുള്ള പൊതുയോഗത്തില്‍ മാത്രമായിരിക്കും പൊതുജനത്തിനു പ്രവേശനം ഉണ്ടായിരിക്കുന്നത്. ഈ രാത്രി യോഗത്തില്‍ എല്ലാ ഭാഷയിലുള്ള വിശ്വാസിസമൂഹത്തിനു പങ്കെടുക്കാവുന്നതും , രോഗികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും അതോടൊപ്പം പ്രസംഗം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തുന്നതും ആയിരിക്കും.

കോണ്‍ഫറന്‍സിലെ പകല്‍ മീറ്റിംഗുകളില്‍ മിഷന്‍ സമ്മിറ്റ് എന്ന നിലയില്‍ നടത്തപ്പെടുന്നു. ഇതില്‍ അസംബ്ലിസ് ഓഫ് ഗോഡ് (ഐ എ ജി യുകെ ) പ്രവര്‍ത്തകരും, ശ്രുശ്രുഷകന്മാരും, ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന ഞങ്ങളുടെ പങ്കാളികളും മാത്രമായിരിക്കും പങ്കെടുക്കുന്നത്. ഈ മീറ്റിംഗുകളിലേക്കു വേണ്ട പ്രവേശനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി ഐ എ ജി യുകെ യുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായി ചെയര്‍മാന്‍ റവ. ബിനോയ് എബ്രഹാം അറിയിച്ചു. കോണ്‍ഫറന്‍സിന്റെ അവസാന ദിവസമായ ഞായറാഴ്ച പൊതുആരാധനയും ഉണ്ടായിരിക്കുന്നതാണ്.

കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ക്കായി ഐ എ ജി യുകെ സെക്രട്ടറി പാസ്റ്റര്‍ ജോണ്‍ലി ഫിലിപ്പ് കോണ്‍ഫറന്‍സ് കണ്‍വീനറായും, കമ്മറ്റി അംഗങ്ങളായ പാസ്റ്റര്‍ ജിജി തോമസ്, പാസ്റ്റര്‍ വില്‍സണ്‍ എബ്രഹാം എന്നിവരും കോണ്‍ഫറന്‍സ് ലോക്കല്‍ കോര്‍ഡിനേറ്റര്‍ ആയി ഇവാ ജിനു മാത്യുവും പ്രവര്‍ത്തിച്ചു വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more