1 GBP =
breaking news

100 കാ​ര​റ്റി​ന്റെ ലോകത്തിലെ ഏറ്റവും അ​മൂ​ല്യ​വ​ജ്രം ലണ്ടനിൽ വി​ൽ​പ​ന​ക്ക്

100 കാ​ര​റ്റി​ന്റെ ലോകത്തിലെ ഏറ്റവും അ​മൂ​ല്യ​വ​ജ്രം ലണ്ടനിൽ വി​ൽ​പ​ന​ക്ക്

ല​ണ്ട​ൻ: ഒ​രു ​സ്​​ട്രോ​ബ​റി​യോ​ളം വ​ലു​പ്പം​വ​രു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​മൂ​ല്യ​വ​ജ്രം ല​ണ്ട​നി​ൽ വി​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. 100 കാ​ര​റ്റ്​ മൂ​ല്യം​വ​രു​ന്ന ഇൗ ​വ​ജ്ര​ക്ക​ല്ലി​ന്​ റെ​ക്കോ​ഡ്​ വി​ല ല​ഭി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. വ​ജ്ര​ങ്ങ​ളി​ൽ​ത​ന്നെ ഏ​റ്റ​വും അ​മൂ​ല്യ​മാ​യ​തും വി​ല​പി​ടി​പ്പ​ു​ള്ള​തു​മാ​യ വ​ജ്ര​മാ​ണ്​ ഇ​തെ​ന്ന്​ ലേ​ല​ക്ക​മ്പ​നി​യാ​യ സോ​ത്​​ബൈ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2013ൽ ​ഹോ​ങ്​​കോ​ങ്ങി​ലാ​ണ്​ ഇ​തി​നു​മു​മ്പ്​ മു​ട്ട​യു​ടെ ആ​കൃ​തി​യി​ലു​ള്ള 118 കാ​ര​റ്റു​ള്ള വ​ജ്ര​മാ​ണ്​ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ൽ ലേ​ല​ത്തി​ൽ​പോ​യ​ത്. എ​ന്നാ​ൽ, ഇൗ ​വ​ജ്ര​ത്തി​​െൻറ ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യും ചെ​റി​യ വ​ജ്ര​ക്ക​ല്ലി​​െൻറ ല​ഭ്യ​ത​ക്കു​റ​വും ഹോ​ങ്​​കോ​ങ്ങി​ലെ റെ​ക്കോ​ഡി​നെ മ​റി​ക​ട​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഹോ​ങ്​​കോ​ങ്ങി​ൽ 2,60,000 ഡോ​ള​റി​നാ​ണ്​ നി​റ​മി​ല്ലാ​ത്ത വ​ജ്ര​ക്ക​ല്ല്​ ലേ​ല​ത്തി​ൽ​പോ​യി​രു​ന്ന​ത്​. വ​ജ്ര​ത്തി​​െൻറ എ​ല്ലാ ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന​യി​ലും ഉ​യ​ർ​ന്ന ഗ്രേ​ഡാ​ണ്​ ഇൗ ​വ​ജ്ര​ത്തി​നു​ള്ള​തെ​ന്ന്​ ജെ​മോ​ള​ജി​ക്ക​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ അ​മേ​രി​ക്ക വ്യ​ക്​​ത​മാ​ക്കി​യ​താ​യി സോ​ത്​​ബൈ അ​റി​യി​ച്ചു. അ​തേ​സ​മ​യം, വ​ജ്ര​ത്തി​ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന വി​ല​യെ​പ്പ​റ്റി ലേ​ല​ക്ക​മ്പ​നി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more