1 GBP = 103.21

യു എൻ എഫ് പ്രസിഡന്റ് ബിന്നി മനോജിന്റെ പിതാവ് നിര്യാതനായി; സംസ്കാരം നാളെ എടത്വ സെന്റ് ജോർജ്ജ് ഫെറോനാ പള്ളിയിൽ

യു എൻ എഫ് പ്രസിഡന്റ് ബിന്നി മനോജിന്റെ പിതാവ് നിര്യാതനായി; സംസ്കാരം നാളെ എടത്വ സെന്റ് ജോർജ്ജ് ഫെറോനാ പള്ളിയിൽ

ലണ്ടൻ: യുക്മ നേഴ്‌സസ് ഫോറം പ്രസിഡന്റ് ബിന്നി മനോജിന്റെ പിതാവ് നാട്ടിൽ നിര്യാതനായി. എടത്വ മണ്ണാംതുരുത്തിൽ നാല്പത്തിയഞ്ചിൽ എം ജെ സഖറിയാസ്(93) ആണ് നിര്യാതനായത്. എടത്വ സെന്റ് അലോഷ്യസ് സ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനായിരുന്നു. സംസ്കാരം നാളെ ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളിയിൽ നടക്കും. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന പിതാവിനൊപ്പം കഴിഞ്ഞ ഒരാഴ്ചയായി ബിന്നി മനോജും നാട്ടിലുണ്ടായിരുന്നു. യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് പരേതന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

എടത്വ സെന്റ് മേരീസ് സ്‌കൂളിലെ റിട്ടയേർഡ് അധ്യാപിക തങ്കമ്മ മാത്യുവാണ് ഭാര്യ. മക്കൾ: ബാബു സഖറിയാ(യുകെ), ബിന്നി മനോജ്(യുകെ), ബിജു സഖറിയാ(യുകെ), ബീന സഖറിയാ( അക്കൗണ്ടന്റ്, ബിലീവേഴ്‌സ് ചർച്ച് റസിഡൻഷ്യൽ സ്‌കൂൾ, തിരുവല്ല). മരുമക്കൾ: മേരിക്കുട്ടി ബാബു തൊണ്ടിക്കാക്കുഴിയിൽ(അരുവിക്കുഴി), മനോജ് നാലുമാക്കൽ(കുറവിലങ്ങാട്), സിനി ബിജു വട്ടത്തറ(എറണാകുളം)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more