1 GBP = 103.12

മേനകയുമായി ഒരുമിച്ചു സിനിമ ഉടനെന്ന് ശങ്കര്‍ , സംഗീത വിസ്മയം തീര്‍ത്തു വില്‍സ്വരാജ് , ചടുല നൃത്ത ചുവടുകളുമായി ബ്രീസും,ആഷിനും സംഘവും, ന്യൂകാസിലില്‍ സമ്മര്‍ റെയിന്‍ വിസ്മയം തീര്‍ത്തത് ഇങ്ങനെ ഒക്കെ… 

മേനകയുമായി ഒരുമിച്ചു സിനിമ ഉടനെന്ന് ശങ്കര്‍ , സംഗീത വിസ്മയം തീര്‍ത്തു വില്‍സ്വരാജ് , ചടുല നൃത്ത ചുവടുകളുമായി ബ്രീസും,ആഷിനും സംഘവും, ന്യൂകാസിലില്‍ സമ്മര്‍ റെയിന്‍ വിസ്മയം തീര്‍ത്തത് ഇങ്ങനെ ഒക്കെ… 

ന്യൂ കാസില്‍: നോര്‍ത്ത് ഈസ്റ്റ് മലയാളികള്‍ ഏറെ ആവേശപൂര്‍വം കാത്തിരുന്ന സാംസ്‌കാരിക സന്ധ്യക്ക് ഉജ്വല പരിസമാപ്തി .ട്രോക്കെലി യൂണിയന്‍ ജാക്ക് ഹാളില്‍ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് സംഘടിപ്പിച്ച സമ്മര്‍ റെയിന്‍ നോര്‍ത്ത് ഈസ്റ്റ് മലയാളികള്‍ നെഞ്ചിലേറ്റി . ന്യൂ കാസിലില്‍ ഇതുവരെ നടക്കാത്ത രീതിയില്‍ തികഞ്ഞ പ്രൊഫെഷണലിസത്തോടെ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത മുന്നൂറോളം മലയാളികള്‍ ഒരേ സ്വരത്തില്‍ പറയുന്നു, ‘ഇങ്ങനെ ആണ് ഒരു പരിപാടി സംഘടിപ്പിക്കേണ്ടത്’. സ്ഥിരമായി കുട്ടികളുടെ മാസികകളില്‍ കാണുന്ന കോമഡി വായിച്ചു സ്റ്റേജില്‍ കയറി നിന്ന് അത് സ്വന്തമായി അവതരിപ്പിച്ചു സ്വയം ചിരിച്ചു സായൂജ്യമടയുന്ന പരിപാടികളില്‍ നിന്ന് വിഭിന്നമായി എല്ലാവരെയും ഉള്‍ക്കൊണ്ടു കൊണ്ട് വിവിധ മേഖലകളില്‍ മികവുള്ളവരെ ഏകോപിപ്പിച്ചു നടത്തിയ പരിപാടി മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റി . ന്യൂ കാസിലില്‍ ആദ്യമായി എത്തിയ സിനിമ താരം ശങ്കറിനെ ആവേശത്തോടെയാണ് നോര്‍ത്ത് ഈസ്റ്റ് മലയാളികള്‍ സ്വീകരിച്ചത് . ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നൈറ്റ് ഉള്‍പ്പടെ ഉള്ള മികച്ച പരിപാടികളില്‍ നൃത്ത സംവിധാനം നിര്‍വഹിച്ച ന്യൂകാസിലിന്റെ സ്വന്തം ബ്രീസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വാഗത ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത് .

തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിന് വര്‍ഗീസ് തോമസ് അധ്യക്ഷത വഹിച്ചു . ഷെല്ലി ഫിലിപ്പിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പൊതു സമ്മേളനം സിനിമാതാരം ശങ്കര്‍ ഉത്ഘാടനം നിര്‍വഹിച്ചു . യുക്മ ദേശീയ പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, മാന്‍ അസോസിയേഷനെ യുക്മയിലേക്കു ക്ഷണിച്ചു കൊണ്ട് ആശംസകള്‍ അര്‍പ്പിച്ചു . ന്യൂകാസില്‍ സീറോ മലബാര്‍ വികാരി ഫാ. സജി തോട്ടത്തില്‍ , യുക്മ ദേശീയ വൈസ് പ്രസിഡന്റ് ഡോ . ബീന എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. ഷൈമോന്‍ തോട്ടുങ്കല്‍ നന്ദി അര്‍പ്പിച്ചു . തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകനായ വില്‍സ്വരാജ് നയിച്ച ഗാനമേളയും നടന്നു . ജോമാ ജോര്‍ജ് ,സംഗീത ജോബി ,ജെസ്സി ഷിബു ,ഡിംപിള്‍ ജിബി , ഷേര്‍ളി ബിജു എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ് കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത് .

ആഷിന്‍ ജിജോ മാധവപ്പള്ളിലിന്റെ നേതൃത്വത്തില്‍ ആന്‍ സുനില്‍ ഏകോപിപ്പിച്ച കുട്ടികളുടെ അടിപൊളി സിനിമാറ്റിക് ഡാന്‍സും പരിപാടിയെ മികവുറ്റതാക്കി .കാതറിന്‍ ബിക്കു അവതരിപ്പിച്ച ഗാനവും ഏറെ മികവുറ്റതായിരുന്നു . രാത്രി വൈകുവോളം വില്‍സ്വരാജിന്റെ സ്വരമാധുരിയില്‍ ലയിച്ചിരുന്ന ന്യൂ കാസില്‍ മലയാളികള്‍ സ്വാദിഷ്ടമായ ഭക്ഷണവും കഴിച്ചാണ് മടങ്ങിയത് . പരിപാടികള്‍ക്ക് വര്‍ഗീസ് തെനം കാല , ഷെല്ലി ഫിലിപ്പ് . ഷൈമോന്‍ തോട്ടുങ്കല്‍ ,ജിബി ജോസ് ,ബിനു കിഴക്കയില്‍ ,ഷിബു എട്ടുകാട്ടില്‍ ,ജോബി പോള്‍ , രാജു എബ്രഹാം , ബിജു കണമെന്നില്‍ , സജി കാഞ്ഞിരപ്പറമ്പില്‍ , എല്‍ദോ പോള്‍ , ജൂബി എം ,സി .പോള്‍സണ്‍ ജോണ്‍ , ഹണി ബാബു ,ജോഷി തോമസ് , റോബിന്‍ പൗലോസ് ,ജിജോ മാധവപ്പള്ളില്‍ , ഷിന്റോ ജെയിംസ് തുടങ്ങിയവര്‍ അടങ്ങുന്ന ഗവേണിങ് ബോഡിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് .

പരിപാടിക്കിടെ സിനിമാതാരം ശങ്കറുമായി നടന്ന അഭിമുഖവും ഏറെ ശ്രദ്ധേയമായി . എണ്‍പതുകളിലെ താരജോഡികളായിരുന്ന മേനകയുമായി ഒരുമിച്ചു ഒരു സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് അതിനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അധികം വൈകാതെ ഒരു കുടുംബ ചിത്രം അണിയിച്ചൊരുക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . അതിഥികളായി വിവിധ സ്ഥലങ്ങളില്‍ നിന്നും ഷാജി വരക്കുടി ,മാത്യു ഏലൂര്‍ ,ബിനീഷ് പെരുമപ്പാടം, അലക്സ് പള്ളിയമ്പില്‍ ,സാഹിത്യകാരന്‍ ജോയിപ്പാന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more