1 GBP = 103.79
breaking news

ദീപാവലിക്ക് പടക്കം വേണ്ടെന്ന് യുവി ; കല്യാണത്തിന് പൊട്ടിച്ച പടക്കത്തിന്റെ കണക്കുപറഞ്ഞ് ആരാധകരും !!

ദീപാവലിക്ക് പടക്കം വേണ്ടെന്ന് യുവി ; കല്യാണത്തിന് പൊട്ടിച്ച പടക്കത്തിന്റെ കണക്കുപറഞ്ഞ് ആരാധകരും !!

സോഷ്യല്‍മീഡിയ ഇപ്പോള്‍ ഇങ്ങനെയാണ് .എന്തുപറഞ്ഞാലും കൃത്യമായ തെളിവോടെ മറുപടി നല്‍കും.ഡല്‍ഹിയില്‍ ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കരുതെന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ക്രിക്കറ്റ് താരം യുവരാജ് സിങ് രംഗത്തുവന്നിരുന്നു.പടക്കം പൊട്ടിച്ച് മലിനീകരണമുണ്ടാക്കരുതെന്ന് വീഡിയോയിലൂടെയാണ് യുവി പറഞ്ഞത്.എന്നാല്‍ താരത്തിന് ആരാധകര്‍ പണി കൊടുത്തു.യുവിയുടേയും ഹസല്‍ കീച്ചിന്റെയും വിവാഹ ചിത്രം ചൂണ്ടി തെളിവുകളോടെയായിരുന്നു മറുപടി.
വിവാഹ ദിവസം പൂത്തിരികള്‍ക്ക് നടുവിലൂടെ നടന്നുവരുന്ന ചിത്രമാണ് പ്രചരിക്കുന്നത്.ദീപാവലിക്ക് പൊട്ടിക്കാത്ത പടക്കം താങ്ങളുടെ വിവാഹത്തിന് പൊട്ടിക്കുമ്പോള്‍ മലിനീകരണമില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.യുവിയ്ക്ക് ഏതായാലും മറുപടി കാണില്ല ഈ ചോദ്യത്തിന് !
ഡല്‍ഹിയില്‍ ദീപാവലിയുടെ ഭാഗമായുള്ള പടക്ക വില്‍പ്പന നവംബര്‍ 1 വരെ നിരോധിക്കാനാണ് കോടതി ഉത്തരവിട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more