1 GBP = 104.00

‘എനിക്ക് നഷ്ടമായത് ആത്മസുഹൃത്തിനെ’ – പിതാവിന്റെ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടി സിറിയകിന്റെ മകന്‍, നോട്ടിംഗ്ഹാം പള്ളിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍

‘എനിക്ക് നഷ്ടമായത് ആത്മസുഹൃത്തിനെ’ – പിതാവിന്റെ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടി സിറിയകിന്റെ മകന്‍, നോട്ടിംഗ്ഹാം പള്ളിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍

എം1 പാതയിലുണ്ടായ ദാരുണമായ അപകടത്തില്‍ കൊല്ലപ്പെട്ട സിറിയക് ജോസഫിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ നോട്ടിംഗ്ഹാലിെ ലെന്റോണിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. സിറിയകിന്റെ ഭാര്യ ആന്‍സിയും മകന്‍ ബെന്‍സണും, മകള്‍ ബെനീറ്റയും ചടങ്ങില്‍ സംബന്ധിച്ചു. തനിക്ക് തന്റെ ആത്മസുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് ബെന്‍സണ്‍ കണ്ണീരോടെ പറഞ്ഞപ്പോള്‍ കണ്ണീരടക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും പാടുപെട്ടു.

വിപ്രോയില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ ജീവനക്കാരേയും അവരുടെ കുടുംബാംഗങ്ങളുമായി യൂറോസ്റ്റാറിലേക്ക് പോകവേ എം1 പാതയിലെ ന്യൂപോര്‍ട്ട് പാഗ്നലില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ സിറിയക് ജോസഫ് അടക്കം എട്ട്‌പേര്‍ തത്ക്ഷണം മരിച്ചു. വാഹനത്തിലുണ്ടായിരുന്നവരെ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. നാല് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മിനിബസിന്റെ ഡ്രൈവറായിരുന്ന സിറിയക് ജോസഫ് അപകടത്തില്‍ തത്ക്ഷണം മരിച്ചിരുന്നു. സിറിയക് ജോസഫിനെ കൂടാതെ വിപ്രോയിലെ ജീവനക്കാരനായിരുന്ന ഋഷി രാജീവ് കുമാറും ചെന്നൈ സ്വദേശികളായ കാര്‍ത്തികേയന്‍ രാമസുബ്രഹ്മണ്യം,വിവേക് ഭാസ്‌കരന്‍ എന്നിവരും മരിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

മദ്യപിച്ച് വാഹനമോടിച്ച ലോറി ഡ്രൈവറാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. വോസ്റ്റര്‍ഷയരില്‍ നിന്നുള്ള പോളണ്ടുകാരനായ റെയ്‌സാര്‍ദ് മാസിയെറക് എന്ന ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടകരമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതും അടക്കം എട്ട് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലുള്ള ഇയാളെ ഇന്ന് ഹൈ വെംബ്ലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കൊപ്പം അപകടകരമായി വാഹനമോടിച്ച മറ്റൊരു ട്രക്ക് ഡ്രൈവര്‍ ഡേവിഡ് വാഗ്‌സ്റ്റാഫിനെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട. ഇയാള്‍ക്ക് മില്‍ട്ടണ്‍ കെയ്ന്‍സ് മജിസ്‌ട്രേറ്റ് സെപ്റ്റംബര്‍ 11 വരെ ജാമ്യം അനുവദിച്ചു.

ഐടി കമ്പനിയായ വിപ്രോയിലെ ജീവനക്കാരും ക്രഡിറ്റ് കാര്‍ഡ് സ്ഥാപനമായ ക്യാപിറ്റല്‍ വണിലെ ജീവനക്കാരും ആയിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വിപ്രോയിലെ ജീവനക്കാര്‍ ആയിരുന്ന കാര്‍ത്തികേയന്‍ രാമസുബ്രഹ്മണ്യം, ഋഷി രാജീവ്, വിവേക് എന്നിവരാണ് മരിച്ചിരിക്കുന്നത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മനോ രഞ്ജന്‍ പനീര്‍ശെല്‍വം ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലാണ്.

ലെന്റണ്‍ ബുലുവാര്‍ഡിലെ സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ചിലാണ് സിറിയക് ജോസഫ് (ബെന്നി) ന് വേണ്ടി പ്രാര്‍ത്ഥന നടത്തിയത്. ഫാ. ബിജു ജോസഫ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.ഇന്ത്യയില്‍ നിന്നെത്തിയ ഒരു സംഘത്തെ നോര്‍ത്ത് ലണ്ടനിലേക്ക് കൊണ്ടുപോവുകയായിരുന്നു പിതാവെന്ന് ബെന്‍സണ്‍ ജോസഫ് വ്യക്തമാക്കി. ഇന്ത്യയില്‍ അവധിക്കാലം കഴിഞ്ഞ് തങ്ങള്‍ തിരിച്ചെത്തിയിട്ട് ദിവസങ്ങളെ ആയുള്ളൂവെന്നും കമ്പനിയുടെ തിരക്കുകളില്‍പ്പെട്ടതിനാല്‍ പിതാവിന് തങ്ങള്‍ക്കൊപ്പം വരാന്‍ സാധിച്ചിരുന്നില്ലെന്നും ബെന്‍സണ്‍ പറഞ്ഞു. ആത്മസുഹൃത്തായിരുന്ന പിതാവിനെ ഏറെ മിസ്സ് ചെയ്യുന്നതായും ബെന്‍സണ്‍ പറഞ്ഞു. പുലര്‍ച്ചെ ഒരു മണിയോടെയാണ് തന്റെ ക്ലയന്റുകളുമായി സിറിയക് ജോസഫ് യാത്ര ആരംഭിച്ചതെന്നും യൂറോടണലിലേക്ക് ആയിരുന്നു യാത്രയെന്നും സിറിയകിന്റെ സുഹൃത്ത് മനു സക്കറിയ പറയുന്നു.

ബോട്ടണിയില്‍ ബിരുദം നേടിയ സിറിയക് ജോസഫ് നാല് വര്‍ഷമായി യുകെയില്‍ എത്തി എബിസി ട്രാവല്‍സ് എന്ന കമ്പനി നടത്തുകയായിരുന്നു. ഇതിന് മുന്‍പ് സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ ആസ്ദയിലും മോറിസണിലും ഇദ്ദേഹം ജോലി നോക്കിയിരുന്നു. ദീര്‍ഘദൂര സര്‍വ്വീസുകള്‍ സ്ഥിരമായി നടത്തിയിരുന്ന വ്യക്തിയാണ് സിറിയക്.

അപകടത്തില്‍ പരുക്കേറ്റ മനോരഞ്ജന്റെ അമ്മാവനും അമ്മായിയുമായ അരചെല്‍വന്‍, തമിഴ്മണി അരുണാചലം എന്നിവര്‍ അപകടത്തില്‍ തത്ക്ഷണം കൊല്ലപ്പെട്ടു. ഇവരുടെ മകനായ ഡോ. അരുണ്‍ വിവരമറിഞ്ഞ് ബ്രിട്ടനിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more