1 GBP = 103.95

സ്‌കൂബ ഡൈവിംഗിനിടെ സ്രാവിന്റെ ആക്രമണത്തിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു

സ്‌കൂബ ഡൈവിംഗിനിടെ സ്രാവിന്റെ ആക്രമണത്തിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു

കോസ്‌റ്റ റിക്ക: സ്‌കൂബ ഡൈവിംഗിനിടെ സ്രാവിന്റെ ആക്രമണത്തിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. ന്യൂയോർക്ക് ആസ്ഥാനമായുള്ള സാമ്പത്തിക സ്ഥാപനത്തിലെ ജീവനക്കാരിയായ രോഹിന ഭണ്ഡാരി (49) ആണ് കൊല്ലപ്പെട്ടത്. കോസ്റ്റ റിക്ക തീരത്ത് നിന്നു മാറിയുള്ള കൊക്കോസ് ഐലൻഡ് ദേശീയ പാർക്കിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.

സ്‌കൂബ ഡൈവിംഗിന് ശേഷം മുകളിലേക്ക് നീന്തിക്കൊണ്ടിരിക്കെയാണ് സ്രാവ് ആക്രമിച്ചത്. ഇരുകാലുകളിലും ആഴത്തിലുള്ള മുറിവുകളേറ്റാണ് രോഹിനയുടെ മരണം. ഒപ്പമുണ്ടായിരുന്ന ഡൈവിംഗ് ഗൈഡ് സ്രാവിനെ വിരട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഗൈഡിനു നേരെയും സ്രാവ് തിരിഞ്ഞെങ്കിലും സമീപത്തെ ബോട്ടിലുണ്ടായിരുന്നയാൾ രക്ഷപ്പെടുത്തുകയായിരുന്നു.

രോഹിന സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടതായി യുവതിയെ പരിശോധിച്ച ഡോക്‌ടർമാർ അറിയിച്ചു. 18 പേരടങ്ങുന്ന സംഘത്തിനൊപ്പം കൊക്കോ ദ്വീപിൽ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു രോഹിന. അതേസമയം സ്രാവുകളുടെ ആക്രമണം കാര്യമായി റിപ്പോർട്ട് ചെയ്യാത്ത മേഖലയാണിതെന്ന് പ്രദേശവാസികൾ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more