- ‘ജീവിക്കാൻ മാർഗമില്ല, കുടുംബത്തിൽ അജ്ഞാതരോഗം’ - സർക്കാർ ജോലി തേടി മുഖ്യമന്ത്രിക്ക് സൌമ്യയുടെ കത്ത്
- ലണ്ടൻ പിടിച്ചെടുക്കാൻ തയ്യാറായി ലേബർ പാർട്ടി; 40 വർഷത്തിനിടയിലെ മികച്ച നേട്ടമാകും കരസ്ഥമാക്കുകയെന്ന് സർവ്വേ ഫലം
- 47കാരന്റെ മൃതദേഹത്തിലൂടെ അണ്ടർഗ്രൗണ്ട് ട്രെയിനുകൾ കയറിയിറങ്ങിപ്പോയത് നൂറോളം തവണ; ഛിന്നഭിന്നമായ ശവശരീരം മനുഷ്യന്റേതാണെന്ന് തിരിച്ചറിയാതെ ജീവനക്കാർ
- ലീഗയുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്; നാല് പേര് കസ്റ്റഡിയില്‍
- മന്ത്രിയും പോലീസ് മേധാവിയും ഉൾപ്പെട്ട തമിഴ്നാട്ടിലെ പാൻമസാല കുംഭകോണക്കേസ് സി ബി ഐക്ക്
- ഡൊണാൾഡ് ട്രംപ് ജൂലൈ പതിമൂന്നിന് ബ്രിട്ടനിലെത്തും; സ്ഥിരീകരണവുമായി പ്രധാനന്ത്രിയുടെ ഓഫീസ്
- കാലിഫോർണിയ വിറപ്പിച്ച സീരിയൽ കില്ലർ നാലുപതിറ്റാണ്ടിനു ശേഷം അറസ്റ്റിൽ
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം അവിസ്മരണീയമായി …
- Jan 04, 2017

മാഞ്ചസ്റ്ററിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം കഴിഞ്ഞ ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന് അസോസിയേഷന് സെക്രട്ടറി ശ്രീമതി. സിന്ധു ഉണ്ണി സ്വാഗതം ആശംസിച്ചു.
അസോസിയേഷന് പ്രസിഡന്റ് ശ്രീമതി.ലില്ലിക്കുട്ടി തോമസിന്റെ അദ്ധ്യക്ഷ പ്രസംഗത്തെ തുടര്‍ന്ന് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങള്‍ നിലവിളക്ക് തിരികൊളുത്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.റവ.ഫാ.പീറ്റര്‍ കുര്യാക്കോസ് മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ക്രിസ്തുമസ് സന്ദേശം നല്കി.
തുടര്‍ന്ന് നേറ്റിവിറ്റി പ്ലേയും, ക്രിസ്തുമസ് ക രോളും സാന്താക്ലോസിന്റെ കടന്ന് വരവും മറ്റ് കലാപരിപാടികളും, പൊതുയോഗവും ചേര്‍ന്നു.
സെക്രട്ടറി സിന്ധു ഉണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പൊതുയോഗത്തില്‍ വച്ച് സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷനെ യുക്മയില്‍ പ്രതിനിധീകരിക്കുവാന്‍ ശ്രീമതി.സിന്ധു ഉണ്ണി, ശ്രീ.സോനാ സ്കറിയ, ശ്രീ. ബിനോയ് മാത്യു എന്നിവരെ ഐകകണ്ഡേന തിരഞ്ഞെടുത്തു.
പൊതുയോഗ ശേഷം ക്രിസ്തുമസ് ഡിന്നറിന് ഏവരും പിരിഞ്ഞു.
ഉച്ചകഴിഞ്ഞ് മാര്‍ഗ്ഗംകളി, പുരുഷന്മാരുടെ സ്കിറ്റ്, കലാഭവന്‍ മണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് സ്ത്രീകളുടെ ഡാന്‍സ്, കുട്ടികളുടെ ഫാഷന്‍ ഷോ, വിവിധ പ്രായത്തിലുള്ള കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സുകള്‍ എന്നിവ കാണികളുടെ പ്രശംസ പിടിച്ച് പറ്റി. മുഴുവന്‍ അസോസിയേഷന് അംഗങ്ങളുടേയും പ്രാതിനിധ്യവും പങ്കാളിത്തവും കൊണ്ട് ആഘോഷ പരിപാടികള്‍ വന്പിച്ച വിജയമായിരുന്നു. സമ്മാന വിതരണത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് ശ്രീമതി. ഷിബി ബിജു നന്ദി പ്രകാശിപ്പിച്ചതോടെ ഒരുദിവസം നീണ്ട് നിന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിന് സമാപനമായി. ക്രിസ്തുമസ് പുതുവത്സര ആഘോഷം വന്‍ വിജയമാക്കിയതിന് സെക്രട്ടറി സിന്ധു ഉണ്ണി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
Post Your Comments Here ( Click here for malayalam )
Related news:
No related news.
Latest Updates
- ‘ജീവിക്കാൻ മാർഗമില്ല, കുടുംബത്തിൽ അജ്ഞാതരോഗം’ – സർക്കാർ ജോലി തേടി മുഖ്യമന്ത്രിക്ക് സൌമ്യയുടെ കത്ത് പിണറായിയിലെ കൂട്ടക്കൊലപാതകത്തിന്റെ കഥകൾ ഓരോന്ന് വെളിപ്പെടുകയാണ്. കേരളത്തെ മുഴുവൻ ഞെട്ടിക്കുന്ന കുറ്റസമ്മതമാണ് സൌമ്യ പൊലീസിന് മുമ്പാകെ നടത്തിയത്. ഇതിനുപിന്നാലെ ഞെട്ടിക്കുന്ന സത്യങ്ങളും വെളിപ്പെടുത്തലും അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോഴിതാ, നാട്ടുകാരേയും പൊലീസിനേയും മുഴുവൻ പറ്റിച്ച സൌമ്യ മുഖ്യമന്ത്രി പിണറായി വിജയനേയും പറ്റിക്കാൻ നോക്കിയതിന്റെ തെളിവ് പുറത്ത്. അമ്മയേയും മക്കളെയും കൊലപ്പെടുത്തിയശേഷം സൌമ്യ മുഖ്യമന്ത്രിക്കൊരു നിവേദനം സമർപ്പിച്ചു. ജീവിക്കാൻ മാർഗമില്ലെന്നും ഒരു സർക്കാർ ജോലി നൽകണമെന്നുമായിരുന്നു അതിലെ ആവശ്യം. നിവേദനത്തിൽ എഴുതിയത് കണ്ടാൽ ഒരു മനുഷ്യനും ഉൾക്കൊള്ളാൻ കഴിയില്ല. ‘എന്റെ കുടുംബത്തിനു
- എസ്സെൻസിന്റെ പടയോട്ടം, യുകെയിൽ ഉടനീളം…. ടോം ജോസ് ശാസ്ത്രബോധവും മാനവികതയും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി, കേരളത്തിൽ രൂപംകൊണ്ട എസ്സെൻസ് ക്ലബ് അതിന്റെ പ്രൗഢ ഗംഭിര പ്രവർത്തനങ്ങളാൽ ചുരിങ്ങിയ കാലം കൊണ്ടു തന്നെ ആഗോളതലത്തിൽ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. ഈ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടരായ യുകെയിലെ പ്രബുദ്ധരായ ആൾക്കാരുടെ ആഗ്രഹപ്രകാരം 2017 oct 30 തിന് ഇവിടെയും എസ്സെൻസ് രൂപംകൊണ്ടു. വർഷങ്ങൾക്ക് മുൻപ്, ലോകത്തിനുതന്നെ മാതൃകയായി നമ്മുടെ കൊച്ചുകേരളം സമ്പൂർണ സാക്ഷരത കൈവരിച്ചെങ്കിലും ആ അറിവ് പ്രയോഗികജീവിതത്തിൽ പ്രതിഫലിക്കുന്നില്ല . വിദ്യാഭ്യാസത്തിലൂടെ ജനങ്ങൾക്ക് കിട്ടിയ
- ജൂലിയ ഹൌസിനു വേണ്ടി ഡോർസെറ്റ് ഇൻഡ്യൻസ് ക്രിക്കറ്റ് ഒരുക്കുന്ന ചാരിറ്റി ഇവന്റ് നാളെ അനീഷ് ജോർജ് ഡോർസെറ്റിലെ ജൂലിയ ഹൌസ് ചിൽഡ്രൻസ് ഹോസ്പൈസിന്റെ ധനശേഖരണാർത്ഥം പ്രമുഖ ക്രിക്കറ്റ് ക്ലെബ്ബായ ഡോർസെറ്റ് ഇന്ത്യൻസ് ഒരുക്കുന്ന ചാരിറ്റി ഇവന്റ് ഏപ്രിൽ 28 ശനിയാഴ്ച്ച നടക്കും. പ്രമുഖ കളിക്കാരടങ്ങുന്ന 20 /20 ക്രിക്കറ്റ് മാച്ചും തുടർന്ന് ഇന്ത്യൻ പലഹാരങ്ങളടങ്ങുന്ന കോഫി മോർനിങ്ങും വിജയകരമാക്കി തീർക്കാൻ ഏവരെയും ക്ഷണിക്കുന്നു . 2015 ൽ ഹാംപ്ഷെർ ലീഗ് ചാമ്പ്യനും, 2016 ഡോർസെറ്റ് സൺഡേ ലീഗ് റണ്ണർ അപ്പ് ആയ ഡോർസെറ്റ് ഇന്ത്യൻസ് ഡോർസെറ്റിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ
- വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും . പൊലീസുകാർ പ്രതികളായ കേസ് സംസ്ഥാന പൊലീസ് തന്നെ അന്വേഷിക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നാണ് പ്രധാന ആരോപണം. മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയമാണ് സംസ്ഥാന സർക്കാരിനേയും സിബിഐയേയും എതിർകക്ഷികളാക്കി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്
- ‘വീണ്ടും ബിപ്ലബ് ദേബ്’; ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകം ഐശ്വര്യ റായിയാണ്, ഡയാന ഹെയ്ഡനല്ല; ലോക സുന്ദരിക്കെതിരെ ത്രിപുര മുഖ്യമന്ത്രി അഗര്‍ത്തല: ഇന്ത്യയില്‍ ഇന്റനെറ്റ് മഹാഭാരത കാലം മുതലേ ഉണ്ടായിരുന്നെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ലോകസുന്ദരിയെ വിമര്‍ശിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ഇന്ത്യന്‍ സുന്ദരിമാര്‍ക്ക് ഐശ്വര്യത്തിന്റേയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടേയും സരസ്വതി ദേവിയുടേയും സവിശേഷതകളുണ്ടാകണം. എന്നാല്‍ ഡയാന ഹെയ്ഡന് അതില്ലെന്നായിരുന്നു ബിപ്ലബ് ദേബിന്റെ പരാമര്‍ശം. ഐശ്വര്യ റായി അങ്ങനെയല്ലെന്നും ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യയാണെന്നും ബിപ്ലബ് പറഞ്ഞു. സൗന്ദര്യ മത്സരത്തില്‍ ഏത് ഇന്ത്യക്കാരി പങ്കെടുത്താലും കിരീടം ലഭിക്കും. ഡയാനക്കു പോലും അത് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അഗര്‍ത്തലയില്‍

യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും /
യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും
സജീഷ് ടോം (സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ) ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലയോട് അടുക്കുകയാണ്. 2017 സെപ്റ്റംബറിൽ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയ ഒഡിഷൻ വേദികളിൽനിന്നാരംഭിച്ച ഈ സംഗീത യാത്ര ഒൻപത് മാസങ്ങൾ പിന്നിടുമ്പോൾ യൂറോപ്പ് മലയാളികളുടെ സംഗീത സംസ്ക്കാരത്തിൽ പുത്തനൊരേട് എഴുതിചേർക്കപ്പെടുകയാണ്. സ്റ്റാർസിംഗർ 3 യുടെ ഗ്രാന്റ് ഫിനാലെ മെയ് 26ന് ചരിത്രം ഉറങ്ങുന്ന ലെസ്റ്റർ അഥീന തീയറ്ററിൽവച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രശസ്ത മലയാള സിനിമ പിന്നണി ഗായകൻ

യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25 /
യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍) ജൂണ്‍ 30 ശനിയാഴ്ച്ച വാറിക്ഷെയറിലെ റഗ്ബിയില്‍ അരങ്ങേറുന്ന “കേരളാ പൂരം 2018″നോട് അനുബന്ധിച്ചുള്ള പ്രധാന ഇനമായ മത്സരവള്ളംകളിയുടെ ആദ്യ ടീം രജിസ്ട്രേഷന് സ്വീകരണം ശ്രീ. ബെന്നി ബഹനാന് എക്സ് എം.എല്‍.എ നിര്‍വഹിച്ചു. യു.കെയില്‍ സ്വകാര്യ സന്ദര്‍ശനത്തിനായെത്തിയ അദ്ദേഹം യുക്മ നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. യു.കെയിലെ പ്രമുഖ മലയാളി ഹോട്ടല്‍ ഗ്രൂപ്പായ കായല്‍ റസ്റ്റോറന്റിന്റെ സറേ വെസ്റ്റ് ബൈ ഫ്ലീറ്റിലുള്ള സ്ഥാപനത്തിലാണ് ആദ്യ റജിസ്ട്രേഷന് സ്വീകരണത്തിന്റെ ഹൃസ്വമായ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്

2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു…. /
2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു….
വർഗീസ് ഡാനിയേൽ കേരളത്തിനുപുറത്തു നടക്കുന്ന ഏറ്റവും വലിയ കലാ മൽസരമായ യുക്മയുടെ കലാമേളകളിലെ പതിവു പരാതിയാണ് കൃത്യ സമയത്ത് തുടങ്ങുകയോ പറഞ്ഞ സമയത്ത് തീരുകയും ചെയ്യാത്തത്. എന്നാൽ പരാതിക്കിട നൽകാതെ ഇത്തവണത്തെ കലാമേള പൊതുജനപങ്കാളിത്തത്തോടെ കുറ്റമറ്റതായി നടത്തുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ നടത്തുവാൻ സാധിക്കുന്ന മൽസര ഇനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുവാനാണു ഭാരവാഹികൾ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ഫാൻസി ഡ്രസ്സ് കാറ്റഗറി വളരെ അധികം സമയം നഷ്ടപ്പെടുത്തുന്നുവെന്നും കൂടാതെ സ്റ്റേജിൽ

യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു /
യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു
എബി സെബാസ്റ്റ്യൻ യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2018″ലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ഇന്ത്യാ ടൂറിസം, കേരളാ ടൂറിസം എന്നിവരുടെ പിന്തുണയിലാണ് ജനകീയ പങ്കാളിത്തത്തോടെ ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. യൂറോപ്പില്‍ ആദ്യമായി 2017ല്‍ നടത്തിയ വള്ളംകളിയ്ക്കും കാര്ണ്ണിവലിനും വന്‍ജനകീയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഏകദേശം അയ്യായിരത്തിനടുത്ത് ആളുകളാണ് 2017 ജൂലൈ 29 ശനിയാഴ്ച്ച നടന്ന പരിപാടി ആസ്വദിക്കുന്നതിനായി

യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി. /
യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി.
റെജി നന്തിക്കാട്ട് യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം യുകെയിലെ എഴുത്തുകാരുടെ കൂടുതൽ രചനകളാൽ സമ്പന്നമാണ്. കേരളത്തെ പിടിച്ചുലച്ച മധുവിന്റെ കൊലപാതകം കേരളത്തിന്റെ പെരുമയുടെ മുഖത്തേറ്റ അടിയാണെന്ന് എഡിറ്റോറിയലിൽ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. വി കെ പ്രഭാകരൻ എഴുതിയ മലയാളന്റെ കഥ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന ഇ ലക്കത്തിൽ യുകെയിലെ എഴുത്തുകാരായ സിസിലി ജോർജ്ജ് എഴുതിയ ബന്ധങ്ങൾ ഉലയാതെ , കണ്ണൻ രാമചന്ദ്രൻ എഴുതിയ ഋതുഭേദങ്ങൾ എന്നീ കഥകളും ബാസിംഗ്സ്റ്റോക്കിൽ നിന്നുള്ള

click on malayalam character to switch languages