സണ്ണിലിയോണ്‍ അഭിനയം നിര്‍ത്തുന്നു, ഒരു കുഞ്ഞിന് വേണ്ടി


സണ്ണിലിയോണ്‍ അഭിനയം നിര്‍ത്തുന്നു, ഒരു കുഞ്ഞിന് വേണ്ടി

വിവാഹം കഴിഞ്ഞ് ഏറെനാളായിട്ടും ഒരുകുഞ്ഞിക്കാല് കാണാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍. ഒരു കുഞ്ഞ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി താന്‍ തല്‍ക്കാലം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് എന്ന് സണ്ണി അറിയിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് താല്‍ക്കാലികമായി അഭിനയത്തോട് വിടപറയുന്നത്.

കുഞ്ഞിനെ കുറിച്ച് പലതവണ ആലോചിച്ചു. ഓരോ സിനിമ കഴിയുമ്പോഴും കുഞ്ഞ് വേണമെന്ന തീരുമാനത്തില്‍ എത്തും എന്നാല്‍ പിറകേ സിനിമകള്‍ വന്നു കൊണ്ടേയിരുന്നു. പ്രസവം പിന്നെയും ആകാമല്ലോ എന്ന് കരുതി സിനിമ കരാര്‍ ചെയ്യും. എന്നാല്‍ പ്രായം കൂടും തോറും പ്രസവം ബുദ്ധിമുട്ടാകും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനാല്‍ സിനിമകള്‍ മാറ്റി താരം അമ്മയാകാന്‍ പോവുകയാണ്.

എക്കാലത്തും വിജയവും തിരക്കും ഉണ്ടാകില്ല എന്നാല്‍ അഭിനയവും അമ്മയാകുന്നതും ഒന്നിച്ച് കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് താരം വ്യക്തമാക്കുന്നു. പ്രസവം കഴിഞ്ഞും താന്‍ തിരിച്ചെത്തും. നായിക റോള്‍ കിട്ടിയില്ലെങ്കിലും പുത്തന്‍ രൂപത്തിലായിരിക്കും തന്റെ വരവെന്ന് ആരാധകര്‍ക്ക് സണ്ണി ഉറപ്പ് തരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates