1 GBP =
breaking news

ലോകത്തെ വെ​ല്ലു​വി​ളി​ച്ച് ഉ​ത്ത​ര കൊ​റി​യ വീ​ണ്ടും മി​സൈ​ൽ പ​രീ​ക്ഷി​ച്ചു

ലോകത്തെ വെ​ല്ലു​വി​ളി​ച്ച് ഉ​ത്ത​ര കൊ​റി​യ വീ​ണ്ടും മി​സൈ​ൽ പ​രീ​ക്ഷി​ച്ചു

ലോകത്തെ വെ​ല്ലു​വി​ളി​ച്ച് ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷി​ച്ചു. ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി പ്യോ​ഗ്യം​ഗി​ൽ നി​ന്ന് വി​ക്ഷേ​പി​ച്ച മി​സൈ​ൽ 50 മി​നി​റ്റ് സ​ഞ്ച​രി​ച്ച ശേ​ഷം ജ​പ്പാ​ൻ ക​ട​ലി​ൽ പ​തി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലാ​ണ് വി​ക്ഷേ​പി​ച്ച​തെ​ന്നു യു​എ​സ് ക​രു​തു​ന്നു.

ഉ​ത്ത​ര കൊ​റി​യ വീ​ണ്ടും മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​താ​യി യു​എ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ​രീ​ക്ഷ​ണം. ദ​ക്ഷി​ണ കൊ​റി​യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ യോ​ൻ​ഹാ​പാ​ണ് വാ​ർ​ത്ത ആ​ദ്യം പു​റ​ത്തു​വി​ട്ട​ത്. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ദ​ക്ഷി​ണ കൊ​റി​യ​യും സ​മാ​ന ശേ​ഷി​യു​ള്ള മി​സൈ​ൽ തൊ​ടു​ത്തു. മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​താ​യി സൂ​ചി​പ്പി​ക്കു​ന്ന റേ​ഡി​യോ സി​ഗ്ന​ലു​ക​ൾ ല​ഭി​ച്ച​താ​യി ജ​പ്പാ​ൻ അ​റി​യി​ച്ചി​രു​ന്നു.

ഭീ​ഷ​ണി ഉ​യ​ർ​ത്തി ഉ​ത്ത​ര​കൊ​റി​യ മി​സൈ​ൽ പ​രീ​ക്ഷി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ മ​ന്ത്രി​മാ​രു​ടെ അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യി​ട്ടു​ണ്ട്.

 

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more