1 GBP = 103.87

ലഷ്കറെ തയ്ബ തലവൻ ഹാഫിസ് സെയ്‌ദിന്റെ പാ‌ർട്ടിക്ക് പാക് ഇലക്ഷൻ കമ്മീഷന്റെ വിലക്ക്

ലഷ്കറെ തയ്ബ തലവൻ ഹാഫിസ് സെയ്‌ദിന്റെ പാ‌ർട്ടിക്ക് പാക് ഇലക്ഷൻ കമ്മീഷന്റെ വിലക്ക്

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനെന്ന് സംശയിക്കുന്ന ലഷ്‌കറെ ത്വയ്ബ തലവൻ ഹാഫിസ് സയീദിന്റെ പിന്തുണയിലുളള രാഷ്ട്രീയ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പാക് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. നാലംഗ പാനലാണ് ഹാഫിസിന്റെ മില്ലി മുസ്ലിം ലീഗ് (എം.എം.എൽ) വിലക്കിയതെന്ന് കമ്മീഷൻ വക്താവ് ഹാറൂൺ ഖാൻ പറഞ്ഞു.

മുംബൈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്ന് ആരോപിക്കപ്പെടുന്ന ലഷ്‌കറെ ത്വയ്ബയുമായി പാർട്ടിക്ക് ബന്ധമുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്‌താവന ചൂണ്ടിക്കാട്ടി, ഭീകരവാദ സംഘടനയുമായി ബന്ധമുളള ഇത്തരം പാർട്ടികൾക്ക് തെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് കമ്മീഷൻ ചെയർമാൻ മുഹമ്മദ് റസാ ഖാൻ വ്യക്തമാക്കി.

ഇത്തരം പാർട്ടികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദം നൽകിയാൽ രാഷ്ട്രീയത്തിൽ അക്രമവും ഭീകരവാദവും നടമാടുമെന്നും കമ്മീഷൻ വിലയിരുത്തി. ഹാഫിസ് സയീദിനെ അമേരിക്ക ഭീകരരുടെ പട്ടികയിൽ പെടുത്തുകയും പാകിസ്ഥാനെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more