1 GBP = 103.14

ബാങ്കുകളില്‍ വന്‍തിരക്ക്, നോട്ടുകള്‍ മാറിയെടുക്കാന്‍ നെട്ടോട്ടമോടി ജനം

ബാങ്കുകളില്‍ വന്‍തിരക്ക്, നോട്ടുകള്‍ മാറിയെടുക്കാന്‍ നെട്ടോട്ടമോടി ജനം

500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഒരു ദിവസം അടച്ചിട്ട ബാങ്കുകള്‍ ഇന്ന് രാവിലെ മുതല്‍ തുറന്ന് പ്രവര്‍ത്തിച്ചുതുടങ്ങി. ബാങ്കുകള്‍ക്ക് മുന്നില്‍ നോട്ടുകള്‍ മാറാനെത്തിയവരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പോസ്‌റ്റോഫീസിന് മുന്നിലും വന്‍ ക്യൂ അനുഭവപ്പെടുന്നുണ്ട്. പല ബാങ്കുകളും നോട്ടുകള്‍ മാറാനായി പ്രത്യേക കൗണ്ടറുകള്‍ തുറന്നു. എടിഎമ്മുകള്‍ പുതിയ സാഹചര്യത്തിന് അനുസരിച്ച് പണം നിറയ്ക്കുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇന്ന് പ്രവര്‍ത്തിക്കില്ല.

അതിരാവിലെ മുതല്‍ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ പലയിടത്തും പോലീസ് സഹായത്തോടെയാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 4000 രൂപവരെ ബാങ്കില്‍ നിന്ന് മാറ്റിവാങ്ങാന്‍ സാധിക്കും. അംഗീകൃത തിരിച്ചറിയല്‍ രേഖകളുമായി എത്തിയാല്‍ പോസ്റ്റ്ഓഫീസുകളില്‍ നിന്നും കറന്‍സി മാറ്റിവാങ്ങുന്നുണ്ട്. ബാങ്കുകളിലും ആര്‍ബിഐ ഓഫീസിലും കസ്റ്റമര്‍ കെയര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട. ഓഫീസ് സമയം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ബാങ്കുകളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ കറന്‍സി മാറാനുള്ള ഫോമുകളും സ്ലിപ്പുകളും വിതരണം ചെയ്ത് തുടങ്ങിയിരുന്നു.

500,1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കുമെങ്കിലും നിശ്ചിത തുകയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരെ ധനമന്ത്രാലയം നിരീക്ഷിക്കും. രണ്ടര ലക്ഷത്തിന് മുകളിലുള്ള എല്ലാ നിക്ഷേപങ്ങളും പരിശോധിക്കാനാണ് തീരുമാനം. ഇവ വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ആദായനികുതിയ്ക്ക് പുറമേ 200% പിഴയും ഈടാക്കും.

നിയമം കര്‍ശനമാക്കിയതോടെ പലയിടത്തും ഇന്നലെ 500 രൂപ നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പലയിടത്തും നോട്ടുകള്‍ കീറിക്കളയുകയോ കത്തിച്ച നിലയിലോ ആണ് കണ്ടെത്തിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more