പങ്കാളിയുടെ ടെക്സ്റ്റ് മെസ്സേജിനൊപ്പം ഇമോജികള്‍ ഇല്ലേ, നിങ്ങളുടെ ബന്ധത്തില്‍ സ്‌നേഹം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ സൂചന


പങ്കാളിയുടെ ടെക്സ്റ്റ് മെസ്സേജിനൊപ്പം ഇമോജികള്‍ ഇല്ലേ, നിങ്ങളുടെ ബന്ധത്തില്‍ സ്‌നേഹം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ സൂചന

ജീവിതത്തില്‍ ടെക്സ്റ്റ് മെസ്സേജിനും ഇമോജികള്‍ക്കും എന്താണ് സ്ഥാനമെന്നോ? സ്ഥാനമുണ്ട, അത് നിങ്ങളുടെ ജീവിതത്തിന്റെ ഭാവിയിലേക്കുള്ള ഒരു ചൂണ്ട്പലകയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പങ്കാളി അയക്കുന്ന ടെക്സ്റ്റ് മെസ്സേജുകളില്‍ പെട്ടന്ന് ഇമോജികള്‍ കാണാതായോ?. എങ്കില്‍ അത് നിങ്ങളുടെ ബന്ധത്തില്‍ നിന്നും സ്‌നേഹം വാര്‍ന്ന് പോകുന്നതിന്റെ ലക്ഷണമാണ് എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

റെഡ്ഡിറ്റ് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഈ രസകരമായ കണ്ടെത്തലുള്ളത്. എങ്ങനെയാണ് ഒരു ബന്ധത്തില്‍ ഒരാള്‍ക്ക് താല്‍പ്പര്യം നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കുന്നത് എന്ന ചോദ്യത്തിനാണ് ഇമോജികളുടെ പ്രാധാന്യത്തെ കുറിച്ച് പറയുന്നത്. ബന്ധത്തില്‍ ലൈംഗികത ഇല്ലാതാകുന്നത് മുതല്‍ എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറയുന്നത് വരെയുള്ള ഉത്തരങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതില്‍ വ്യത്യസ്ഥമായത് പങ്കാളിയുടെ ടെക്സ്റ്റില്‍ നിന്ന് പെട്ടന്ന് ഇമോജികള്‍ അപ്രത്യക്ഷമായാല്‍ അത് സ്‌നേഹം നഷ്ടപ്പെട്ടു തുടങ്ങുന്നതിന്റെ സൂചനയാണ് എന്നതായിരുന്നു.

ടെക്സ്റ്റില്‍ നിന്ന് ഇമോട്ടിക്കോണുകള്‍ പങ്കാളികള്‍ ഒഴിവാക്കി തുടങ്ങുന്നതാണ് ബന്ധം പിരിയാന്‍ തുടങ്ങുന്നതിന്റെ ആദ്യലക്ഷണമെന്ന് ഒരു യൂസര്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317