നോര്‍ത്ത് ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ ജനുവരി 8 ഞായറാഴ്ച; ഒരുക്കങ്ങള്‍ അവസ്സാന ഘട്ടത്തില്‍.


നോര്‍ത്ത് ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ ജനുവരി 8 ഞായറാഴ്ച; ഒരുക്കങ്ങള്‍ അവസ്സാന ഘട്ടത്തില്‍.

സന്ദര്‍ലാന്ഡ് : കേരളത്തിലെ വിവിധ െ്രെകസ്തവസമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്ഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്ഷം ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5.00 ന് ന്യൂ കാസില്‍ സെ, ജെയിംസ് & സെ. ബേസില്‍ ചര്‍ച് ഹാളില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്നു . െ്രെകസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു , തങ്ങള്‍ക്കു കിട്ടിയ വിശ്വാസ്സദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി െ്രെകസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോധരങ്ങള്‍ക്ക് കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്ക , ഓര്‍ത്തഡോക്ള്‍സ് , ജാക്കോബൈറ്റ് , മാര്‌ത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും. വിവിധ സഭകളുടെ വൈദീക സ്രേഷ്ട്ടന്മാരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ നോര്ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു . ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് . ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകര്‍ ആശിക്കുന്നു.

കൂടുതല്‍ വിവരങ്ങള്ക്ക് : 07886842190, 07940359673
സംഗമ വേദി : St James & St Basil Church Hall , Fenham, Wingrove Road North,Newcastle upon Tyne. NE4 9EJ

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 373
Latest Updates