1 GBP = 104.04

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ എട്ടിന്; ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നിങ്ങനെ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ എട്ടിന്; ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നിങ്ങനെ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ എട്ടിനു സമര്‍പ്പിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നിങ്ങനെ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രമായിരിക്കും പൊലീസ് സമര്‍പ്പിക്കുക.

കുറ്റപത്രം സമര്‍പ്പിച്ചാലും ദിലീപിനെതിരായ അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി. ഇക്കാര്യം കുറ്റപത്രത്തില്‍ വ്യക്തമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കിട്ടാത്തതിനാലാണ് ദിലീപിനെതിരെ അന്വേഷണം തുടരുന്നത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഫോണ്‍ നശിപ്പിച്ചുവെന്ന് പ്രതികള്‍ പറഞ്ഞെങ്കിലും പൊലീസ് ഇതുകാര്യമായി എടുത്തില്ല.

എന്നാല്‍, നടി ആക്രമിക്കപ്പെട്ടിട്ട് 7 മാസം കഴിഞ്ഞിട്ടും തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നത് കേസിനെ ബാധിക്കുമോ എന്നും സംശയമുണ്ട്. ഇതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാവുമെന്ന ചിന്തയിലാണു പ്രതികള്‍ കൂട്ടം കൂടി ഫോണ്‍ ഒളിപ്പിച്ചതെന്ന് അന്വേഷണ സംഘം കരുതുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more