ചെന്നൈയില്‍ കനത്ത നാശം വിതച്ച് വര്‍ധ ചുഴലിക്കാറ്റ് കടന്നുപോയി, പത്ത് മരണം


ചെന്നൈയില്‍ കനത്ത നാശം വിതച്ച് വര്‍ധ ചുഴലിക്കാറ്റ് കടന്നുപോയി, പത്ത് മരണം

തമിഴ്‌നാട് ആന്ധ്രാ തീരങ്ങളില്‍ കനത്ത നാശം വിതച്ച വര്‍ധ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം പത്തായി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചെന്നൈയില്‍ നാല് പേര്‍ക്കും കാഞ്ചീപുരത്തും തിരുവള്ളൂരും രണ്ട് പേര്‍ക്കും വീതമാണ് ജീവന്‍ നഷ്ടമായത്. വില്ലുപുരത്തും നാഗപട്ടണത്തും ഓരോരുത്തരും മരിച്ചു.

ഇതിനിടെ വര്‍ധയുടെ ശക്തികുറഞ്ഞ് ആന്ധ്രയിലേക്ക് നീങ്ങിയിട്ടുണ്ട്. ചെന്നൈ ഉള്‍പ്പടെയുള്ള മേഖലകളില്‍ കാലാവസ്ഥാനിരീണകേന്ദ്രം 24 മണിക്കൂര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നതെങ്കിലും ഇത് ശക്തിപ്രാപിക്കാനും ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്. കേരളത്തിലും കര്‍ണ്ണാടകയിലും ഇന്ന് മഴപെയ്യാന്‍ സാധ്യതയുണ്ട്.

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. ഇവിടങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലും ആന്ധ്രയിലുമായി ഇരുപതിനായിരത്തിലധികം പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു. ചെന്നൈയിലും പരിസരപ്രദേശങ്ങളിലും ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates