Today's hot news

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടിക അന്തിമഘട്ടത്തിലെത്തി. പുതുമുഖങ്ങളെ ഡിസിസി അധ്യക്ഷന്‍മാരാക്കിയുള്ള പുനഃസംഘടനയ്ക്കാണ്...

സൗജന്യ വ്യാപാരാ കരാറിനോട് മുഖം തിരിച്ച് നില്‍ക്കാനാണ് ഇയുവിന്റെ തീരുമാനമെങ്കില്‍ കോര്‍പ്പറേഷന്‍ നികുതി പത്ത് ശതമാനമായി വെട്ടിക്കുറച്ചുകൊണ്ട് ബിസിനസ്സുകളെ ബ്രിട്ടനില്‍ തന്നെ പിടിച്ചുനിര്‍ത്താനുള്ള ശ്രമം ഗവണ്‍മെന്റ് നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കോര്‍പ്പറേഷന്‍ നികുതി പത്ത് ശതമാനമാക്കുകയാണെങ്കില്‍ അത് യൂറോപ്പിലെ തന്നെ ഏറ്റവും കുറഞ്ഞ നികുതി നിരക്ക് ആയിരിക്കും. ഇത് ധാരാളം ബിസിനസ്സ് സ്ഥാപനങ്ങളെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുമെന്നാണ് കരുതുന്നത്.

രോഗികള്‍ക്ക് ഗുണം ചെയ്യാത്ത നാല്പതോളെ ചികിത്സകളുടെ പട്ടിക അക്കാദമി ഓഫ് മെഡിക്കല്‍ റോയല്‍ കോളജ് പുറത്തുവിട്ടു. രോഗികള്‍ക്ക് അനാവശ്യമായ ചികിത്സകള്‍ നല്‍കുന്നതിന്റെ അളവ് കുറയ്ക്കുന്നതിനും ഒപ്പം ചികിത്സാ നടപടികളെ കുറിച്ച് ഡോക്ടര്‍മാരോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ രോഗികളെ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ചികിത്സകളുടെ പേര് പുറത്തുവിട്ടിരിക്കുന്നത്.

2010 ന് ശേഷം ഒരോ മണിക്കൂറിലും മൂന്ന് അനധികൃത കുടിയേറ്റക്കാര്‍ വീതം ബ്രിട്ടനില്‍ പിടിയിലാകുന്നതായി ഹോം ഓഫീസിന്റെ കണക്ക്. ലേബര്‍ പാര്‍ട്ടിയുടേയും ടോറി, ലിബറല്‍ഡെമോക്രാറ്റിക് സഖ്യകക്ഷി സര്‍ക്കാരുകളുടേയും കാലത്താണ് ബ്രിട്ടനിലെ കുടിയേറ്റ പ്രശ്‌നം ഇത്രയധികം രൂക്ഷമായതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹോം ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളാണ് ബ്രിട്ടീഷ് അതിര്‍ത്തിയിലെ ചോര്‍ച്ച സംബന്ധിച്ച യഥാര്‍ത്ഥ അവസ്ഥ പുറത്തുകൊണ്ടുവന്നത്.

ബ്രക്‌സിറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കേ ബ്രിട്ടനില്‍ നിന്ന് ആസ്ഥാനം മാറ്റാനൊരുങ്ങി പ്രമുഖ ബാങ്കുകള്‍. ബ്രക്‌സിറ്റ് സമ്പദ് വ്യവസ്ഥയിലും സേവനത്തിലുമുണ്ടാകുന്ന അനിശ്ചിതത്വം മറികടക്കാനായി ബാങ്കുകളുടെ ആസ്ഥാനം ബ്രിട്ടന് പുറത്തേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി ബ്രിട്ടീഷ് ബാങ്കേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷത്തോടെ തന്നെ പ്രമുഖ ബാങ്കുകളെല്ലാം യുകെയിലെ ആസ്ഥാനം ഉപേക്ഷിക്കുമെന്ന് ബിബിഎ തലവന്‍ ആന്റണി ബ്രേൗണ്‍ വ്യക്തമാക്കുന്നു.

ഫുട്‌ബോള്‍ ഹെഡ്ഡ് ചെയ്യുന്നത് ഓര്‍മ്മക്കുറവിന് കാരണമാകുമെന്ന ്പഠനം. ഫുട്‌ബോള്‍ 20 തവണവരെ ഹെഡ്ഡ് ചെയ്യുന്നത് തലച്ചോറില്‍ ചെറുതെങ്കിലും വലിയ മാറ്റങ്ങളുണ്ടാകാന്‍ കാരണമാകുമെന്ന് പഠനം. ഫുട്‌ബോള്‍ ഹെഡ്ഡിംഗ് പ്രാക്ടീസ് ചെയ്യുന്നത് മൂലം 41 ശതമാനം മുതല്‍ 67 ശതമാനം വരെ ഓര്‍മ്മക്കുറവ് ഉണ്ടാകുമെന്നും ഇ്ത് 24 മണിക്കൂര്‍ വരെ നീണ്ട് നില്‍ക്കുമെന്നും യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റിര്‍ലിംഗ് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് ഇബയോ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

നാട്ടിലെ മാതാപിതാക്കളെ ഫോണില്‍ വിളിച്ചാല്‍ കറണ്ടും വെള്ളവും കിട്ടാതെ കിടന്നു വിഷമിക്കുന്ന വിവരങ്ങള്‍...

അതിര്‍ത്തിയിലെ പാക് വെടിവെയ്പില്‍ ഒരു ബി.എസ്. എഫ് ജവാന്‍ കൂടി വീരമൃത്യു വരിച്ചു. കോണ്‍സ്റ്റബിള്‍ സൂശീല്‍കുമാര്‍ ആണ് മരിച്ചത്. പുലര്‍ച്ചെയോടെ ആര്‍.എസ്.പുര സെക്ടറിലുണ്ടായ അക്രമണത്തിലാണ് സുശീല്‍ മരിച്ചത്. പാക് ആക്രമണത്തില്‍ മറ്റൊരു ബി.എസ്.എഫ് ജവാനും പ്രദേശവാസിയ്ക്കും പരുക്കേറ്റിട്ടുണ്ട്.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയത് സംബന്ധിച്ച പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. പരാതി മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് എന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ മറുപടിയില്‍ തൃപ്തരല്ലെന്നും കാട്ടി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
Most Recent News

പുലിമുരുകന്‍ കാണാന്‍ കുടുംബസമേതം മുഖ്യമന്ത്രി പിണറായി വിജയനും; മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു

തിരുവനന്തപുരം: ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തോടുന്ന മോഹന്‍ലാലിന്റെ പുലിമുരുകന്‍ ചിത്രം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. ഭാര്യ കമലയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രി ചിത്രം കാണാന്‍ എത്തിയത്. തിരുവനന്തപുരം ഏരീസ് ...

Read More

പുതു മുഖങ്ങള്‍ക്ക് അവസരമൊരുക്കി കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയ്ക്കുള്ള പട്ടികയായി

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടിക അന്തിമഘട്ടത്തിലെത്തി. പുതുമുഖങ്ങളെ ഡിസിസി അധ്യക്ഷന്‍മാരാക്കിയുള്ള പുനഃസംഘടനയ്ക്കാണ് കോണ്‍ഗ്രസ് നേതൃത്വം തയാറെടുക്കുന്നത്. അറുപതു വയസിനു മുകളില്‍ പ്രായമുള്ളവരെ ഡിസിസി പ്രസിഡന്റുമാരാക്കേണ്ട എന്ന ...

Read More

മുഹമ്മദ് നിസാമിനെതിരെ സംസാരിച്ചാല്‍ വധിക്കുമെന്ന് ചെന്നിത്തലയ്ക്ക് ഭീഷണി, ഭീഷണിപ്പെടുത്തിയത് അധോലോക നേതാവ് രവിപൂജാരിയെന്ന് പരാതി

സെക്യൂരിറ്റി ജീവനക്കാരനെ വാഹനം കയറ്റികൊന്നുവെന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിനെതിരേ സംസാരിച്ചാല്‍ വധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ...

Read More

നിസ്സാമിനെതിരേയുള്ള പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു, കേസെടുത്തതിനാല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പോലീസ്

ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം സഹോദരങ്ങളെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന പരാതി പിന്‍വലിക്കുന്നതായി സഹോദരങ്ങള്‍ റൂറല്‍ എസ്പി നിശാന്തിനിയ്ക്ക് കത്ത് നല്‍കി. നിസ്സാമിന്റെ സഹോദരങ്ങളായ ...

Read More

അഭിപ്രായ സര്‍വ്വേകളില്‍ ഹിലരിയ്ക്ക് മുന്‍തൂക്കം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒടുവിലത്തെ സര്‍വ്വേഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരിക്ലിന്റണ് എതിര്‍സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ്ട്രംപിനേക്കാള്‍ 12 പോയന്റിന്റെ മുന്‍തൂക്കം. 50 ശതമാനത്തിലേറെ പേര്‍ ഹിലരിയെ പിന്തുണച്ചപ്പോല്‍ ...

Read More

ഇന്റര്‍നെറ്റിലൂടെ പ്രണയിച്ച് 16കാരനുമായി ഒളിച്ചോടിയ വീട്ടമ്മയ്ക്ക് എതിരേ കുട്ടിയെ തട്ടികൊണ്ടുപോയതിന് കേസ്

ഇന്റര്‍നെറ്റ് വഴി 16 കാരനെ പ്രണയിച്ച് ഒളിച്ചോടിയ വീട്ടമ്മയ്ക്ക് എതിരേ കുട്ടിയെ ത്ടടികൊണ്ട് പോയതിന് കേസെടുത്തു. രണ്ട് കുട്ടികളുടെ മാതാവായ കുളത്തൂര്‍ സ്വദേശി ചിഞ്ചുവിന് എതിരേയാണ് പോലീസ് ...

Read More

ഷെയ്പ് ചെയ്യുന്നതിനിടയില്‍ മീശ മുറിഞ്ഞുപോയി, ക്ലീന്‍ഷേവുമായി വെള്ളാപ്പള്ളിയുടെ പുതിയ മുഖം

ഷെയ്പ് ചെയ്യുന്നതിനിടയില്‍ മീശ മുറിഞ്ഞുപോയതോടെ പൂര്‍ണ്ണമായി മീശയെടുത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഷെയ്പ് ചെയ്യുന്നതിനി്‌ടെ അല്‍പ്പം കൂടിപോകുകയും രൂപവ്യത്യാസം ഉണ്ടാവുകയും ചെയ്തതോടെയാണ് മീശ ...

Read More

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, കവിയൂര്‍ പൊന്നമ്മയുടെ കാര്‍ മുന്‍ഡ്രൈവര്‍ തല്ലിതകര്‍ത്തു

നടി കവിയൂര്‍ പൊന്നമ്മയുടെ കാര്‍ മുന്‍ഡ്രൈവര്‍ തല്ലിതകര്‍ത്തതായി പരാതി. കടുത്ത സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന കവിയൂര്‍ പൊന്നമ്മ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മുന്‍ഡ്രൈവര്‍ ജിതീഷും ...

Read More

സൗമ്യവധക്കേസില്‍ പിഴവ് പറ്റിയതിന് കാരണം സുപ്രീംകോടതിയുടെ ജോലിഭാരമാകാമെന്ന് ജസ്റ്റിസ് കാട്ജു

സൗമ്യവധക്കേസില്‍ സുപ്രീംകോടതി വിധിയിലുണ്ടായ പിഴവിന് കാരണം കോടതിയുടെ ജോലിഭാരം ആകാമെന്ന് മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജു. തീര്‍പ്പാക്കാനുള്ള മറ്റ് അനേകം കേസുകള്‍ ഉള്ളപ്പോല്‍ ഒരോ കേസിനും ...

Read More

അഖിലേഷിന് അധികാരം തലയ്ക്ക് പിടിച്ചെന്ന് മുലായം, ഒഴിയാന്‍ തയ്യാറാണ് എന്ന് അഖിലേഷ്

സമാജ് വാദിപാര്‍ട്ടിയിലെ തര്‍ക്കത്തിന് പിന്നാലെ എസ്പി അധ്യക്ഷന്‍ മുലായം സിങ്ങ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ അഖിലേഷിനെതിരേ ശക്തമായ വിമര്‍ശനവുമായി ശിവ് പാല്‍ യാദവും മുലായവും. അഖിലേഷിന് അധികാരം തലയ്ക്ക് ...

Read More

Top News
Latest News
Associations
Spiritual
"The Journalist" - Full Movie

<

'യുക്മ ന്യൂസ്‌ ' ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഇവിടെ ഇന്‍സ്റ്റോള്‍ ചെയ്യാം
 

Featured News

© Copyright UUKMA 2016. All rights reserved.
Design and maintained by Wetechsol.com